1470-490

കർഷകർക്ക് ആവേശമായി ട്രാക്ടർ ഓടിച്ചും ഞാറ് നട്ടും രമ്യഹരിദാസ് എംപി.

ട്രാക്ടറിൽ നിലം ഉഴുതും നടീൽ നടത്തിയും രമ്യ ഹരിദാസ് എം പി കർഷകർക്കും തൊഴിലാളികൾക്കും ആവേശമായി. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വടവന്നൂർ പഞ്ചായത്തിന്റെയും കൃഷിഭവന്റെ സഹകരണത്തോടെ ആരംഭിക്കുന്ന തരിശുനില നെൽകൃഷി ഉദ്ഘാടനം ചെയ്യുകയായിരുന്നു രമ്യാഹരിദാസ് എംപി. തരിശു കിടന്ന
15 ഏക്കർ സ്ഥലം കർഷകനായ എ.വെട്രിരാജ് പാട്ടത്തിനെടുത്ത്
നിലമൊരുക്കിയാണു കൃഷിയിറക്കുന്നത്. കോവിഡ്‌ പോലുള്ള മഹാമാരികൾ പടർന്ന് പിടിക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ കേരളത്തിലെ ജനങ്ങൾക്കാവശ്യമായ ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും
കേരളത്തിൽ തന്നെ ഉല്പാദിപ്പിക്കുന്നതിനും സ്വയംപര്യാപ്തത കൈവരിക്കുന്നതിനും എല്ലാവരും പരിശ്രമിക്കണമെന്നും വടവന്നൂർ പഞ്ചായത്ത് സുഭിക്ഷകേരളം പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് എം പി. ആവശ്യപ്പെട്ടു

Comments are closed.

x

COVID-19

India
Confirmed: 43,134,145Deaths: 524,348