1470-490

തലശ്ശേരി ജനറൽ ആശുപത്രി വികസന സ്തംഭനത്തിനെതിരെ ധർണ

തലശേരി: – തലശ്ശേരി ജനറൽ ആശുപത്രിയിലെ ഇപ്പോൾ അമേരിക്കയിൽ ജോലി ചെയ്യുന്ന നഴ്സ് തലശ്ശേരി ജനറൽ ആശുപത്രിയിൽ നിന്നും. ഇപ്പോഴും ശമ്പളം വാങ്ങിക്കൊണ്ടിരിക്കുന്നതിലെ അഴിമതിയെക്കുറിച്ച് അരോഗ്യ മന്ത്രി അന്വേഷിക്കണമെന്ന് ഡി.സി.സി പ്രസിഡണ്ട് സതീശൻ പാച്ചേനി ആവശ്യപ്പെട്ടു.തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനറൽ ആശുപത്രിയിലെ വികസന സ്തംഭനത്തിനെതിരെയുള്ള ധർണ ഉത്ഘാടനം ചെയ്യുകയായിരുന്നു ഡി.സി.സി പ്രസിഡണ്ട്. പത്തുകോടി രൂപ ചിലവിൽ ആസൂത്രണം ചെയ്തതലശ്ശേരി ജനറൽ ആശുപത്രിയില ഓപ്പറേഷൻ തിയേറ്റർ, പുതിയ ഒ.പി. ,സർജിക്കൽ വാർഡ് ,ലാബ്. ട്രോമാകെയർ യൂനിറ്റ്, എന്നീ എ എൻ. അർ – എച്ച് .’എം. സംസ്ഥാന – എം.എൽ. എ ഫണ്ട് ഉപയോഗിച്ചുള്ള വികസന പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണമെന്നും ആവശ്യപ്പെട്ടു.
എം.പി.അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. സജീവ്‌ മാറോളി, വി.രാധാകൃഷ്ണൻ മാസ്റ്റർ, അഡ്വ.സി.ടി.സജിത്, വി.എൻ.ജയരാജ് ‘മണ്ണയാട് ബാലകൃഷ്ണൻ, പി.വി.രാധാകൃഷ്ണൻ ,പി.ഒ.മുഹമ്മദ് റാഫി ഹാജി എന്നിവർ സംസാരിച്ചു.
കെ.ഇ.പവിത്ര രാജ്’ ഇ.വി ജയ കൃഷ്ണൻ, എം.പി. സുധീർ ബാബു, എ.ഷർമിള, ഒ.ഹരിദാസ്, എ.വി.രാമദാസ് എന്നിവർ നേതൃത്വം നൽകി.

Comments are closed.