1470-490

ഇന്ധനവില വർദ്ധനവിൽ പ്രതിഷേധം.

ഇന്ധ വില വർദ്ധനവിനെതിരെ എഫ് എസ് ഇ ടി ഒ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഭരണകാര്യാലയത്തിന് മുമ്പിൽ നടത്തിയ പ്രതിഷേധ സമരം

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: അടിക്കടിയുള്ള ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് എഫ് എസ് ഇ ടി ഒ യുടെ ആഭിമുഖ്യത്തിൽ കാലിക്കറ്റ് സർവ്വകലാശാലയിൽ മൂന്ന് കേന്ദ്രങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രതിഷേധ ധർണ്ണ നടന്നു.
അതിർത്തിയിൽ ചൈനീസ് പട്ടാളത്തോടേറ്റുമുട്ടി വീരമൃത്യു വരിച്ച ജവാൻമാർക്ക് ആദരാജ്ഞലികൾ അർപ്പിച്ചാണ് ധർണ്ണയും ആരംഭിച്ചത്.

ഭരണകാര്യാലയത്തിൽ നടന്ന ധർണ്ണ കോൺഫെഡറേഷൻ ഓഫ് യൂനിവേഴ്സിറ്റി എംപ്ലോയീസ്, കേരള വൈസ് പ്രസിഡന്റും, എഫ് എസ് ടി ഒ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റു മായ കെ.സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു.
പരീക്ഷാ ഭവനിൽ സെനറ്റംഗം വിനോദ് എൻ.നീക്കാം പുറത്തും, ടാഗോർ നികേതനിൽ കാലിക്കറ്റ് യൂനിവേഴ്സിറ്റി എംപ്ലോയീസ് യൂനിയൻ ജനറൽ സെക്രട്ടറി ടി.ശബീഷും ഉദ്ഘാടനം ചെയ്തു
ജംഷീർ എൻ പി, ടി അഖിൽദാസ്, എം വി മനോജ്, പി.നിഷ , നുസൈബാ ബായ്, പ്രദീപൻ കെ വി, സി. പരമേശ്വരൻ എന്നിവർ സംസാരിച്ചു

Comments are closed.

x

COVID-19

India
Confirmed: 43,129,563Deaths: 524,303