1470-490

ഇലയിട്ട്-ഊണില്ലാ സമരം നടത്തി


ഗുരുവായൂർ : കേരള വാട്ടർ അതോറിട്ടി സ്റ്റാഫ്‌ അസോസിയേഷൻ ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം സംസ്ഥാന വ്യാപകമായി നടത്തുന്ന ഇലയിട്ട്-ഊണില്ല സമരം ഗുരുവായൂർ വാട്ടർ അതോറിട്ടി കാര്യാലയത്തിന് മുൻപിലും സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി യു.എം.ഹാരിസ് സമരം ഉൽഘാടനം ചെയ്തു. വാട്ടർ അതോറിറ്റിയെ ദുർബലപ്പെടുത്തുന്ന തീരുമാനങ്ങൾ സർക്കാർ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. വാട്ടർ അതോറിട്ടിയിലൂടെ നടപ്പിലാക്കേണ്ട ജലജീവൻ പദ്ധതി പഞ്ചായത്തിനേയും, ജലനിധിയെയും ഏൽപ്പിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കുക. വാട്ടർ അതോറിട്ടിയുടെ സർവ്വനാശത്തിന് വഴിവെക്കുന്ന, ജലനിധിയെ വാട്ടർ അതോറിട്ടിൽ ലയിപ്പിച്ചുകൊണ്ട് സംയോജിത വാട്ടർ അതോറിട്ടി രൂപീകരിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കുക. വാട്ടർ അതോറിട്ടി നിർമ്മിച്ച കുപ്പിവെള്ള നിർമ്മാണയൂണിറ്റ് KIIDCന് കൈമാറിയത് മൂലം, സാമ്പത്തീക ലാഭത്തിൽ പ്രവർത്തിക്കേണ്ട വാട്ടർ അതോറിറ്റിയെ കടക്കെണിയിലേയ്ക്ക് തള്ളിവിട്ട സർക്കാർ തീരുമാനം പുനഃപരിശോധിക്കുക, അതോറിട്ടിയുടെ വിതരണ ശൃംഖല, വേൾഡ് ബാങ്കിന്റെ നിർദ്ദേശപ്രകാരം പഞ്ചായത്തിന് കൈമാറാനുള്ള സർക്കാർ തീരുമാനം പുനഃപരിശോധിക്കുക, വെട്ടിക്കുറച്ച 52എൽ.ഡി.ടൈപ്പിസ്റ്റ് തസ്തികകൾ മീറ്റർ റീഡർ തസ്തികയായി കൺവെർട്ട് ചെയ്യുക. നാനൂറോളം ക്ലാർക്ക്മാരുടെ ഒഴിവുണ്ടായിട്ടും, ലാസ്റ്റ് ഗ്രേഡിൽ നിന്ന് പ്രമോഷൻ നൽകാതെ അകാരണമായി നീട്ടികൊണ്ട് പോകുന്നത് അവസാനിപ്പിക്കുക. ഹെഡ്ഓപ്പറേറ്റർ സൂപ്പർവൈസറി പോസ്റ്റ്‌ സ്ഥിരപ്പെടുത്തുക. രണ്ട് വർഷമായുള്ള ഡി.എ കുടിശ്ശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ജില്ലാ ജോയിന്റ് സെക്രട്ടറി പി.എച്ച്. മുസ്തഫ, യൂണിറ്റ് വനിതാ കൺവീനർ മഞ്ജുഭാഷിണി, സി.അംബിക, പി.കെ.മോഹൻദാസ് എന്നിവർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 43,129,563Deaths: 524,303