1470-490

ക്വാറെൈന്റനില്‍ കഴിഞ്ഞിരുന്ന നവജാത ശിശു മരിച്ചു

ക്വാറെൈന്റനില്‍ കഴിഞ്ഞിരുന്ന നവജാത ശിശു മരിച്ചു. സേലം സ്വദേശികളായ വരദമണിയുടേയും സുന്ദരിയുടേയും കുട്ടിയാണ് ശ്വാസ തടസത്തെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ ആറരയോടെ ചാലക്കുടി താലൂക്ക് ആശുപത്രിയ.ില്‍ വെച്ച് മരണമടഞ്ഞത്. ഇവര്‍ ജൂണ്‍ ആറാം തീയതി സേലത്ത് നിന്ന് ഇവരുടെ സഹോദരന്‍ പോട്ട മോസ്‌ക്കോയില്‍ വാടകക്ക് താമസിക്കുന്ന വീട്ടിലെത്തിയതായിരുന്നു, സേലത്ത് നിന്ന് വന്നതിനെ തുടര്‍ന്ന് വീട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞു വരുന്നതിനിടയില്‍ തിങ്കളാഴ്ച കുട്ടിയെ എന്തോ കുത്തിയത്തിനെ തുടര്‍ന്ന് കുട്ടി കരച്ചിലും മറ്റും ആയിരുന്നതായും പറയുന്നു.ബുധനാഴ്ച രാവിലെ ശ്വാസ തടസത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണമടയുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കളുടെ സാബെടുത്ത് പരിശോധന നടത്തിയിരുന്നതില്‍ ഇവരുടെ ഫലം നെഗറ്റീവാണ്.മരണത്തെ തുടര്‍ന്ന് കുട്ടിയുടെ മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ് കൊറോണ ടെസ്റ്റ് റിസല്‍റ്റ് വന്നശേഷം മാത്രമെ പോസ്റ്റ് മോര്‍ട്ടം നടത്തു.കൊറോണ രോഗം സ്ഥിരീകരിച്ചാല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തില്ലെന്നും, ഇല്ലെങ്കില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുമൈന്ന് എസ്. ഐ. കെ. കെ ബാബു പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 43,125,370Deaths: 524,260