1470-490

മിനിമാസ്റ്റ് ലൈറ്റുകളുടെ പ്രകാശനം നിവ്വഹിച്ചു.

എം.എൽ.എ. യുടെ 2018-19 സാമ്പത്തിക വർഷത്തെ ആസ്തിവികസന പദ്ധതിയിൽ നിന്നും ഒരുലക്ഷത്തി പതിനായിരം രൂപ വീതം ചിലവഴിച്ച് മുല്ലശ്ശേരി പഞ്ചായത്തിലെ പെരുവല്ലൂർ സെന്റർ, എലവത്തൂർ സെന്റർ, ഊരകം സെന്റർ എന്നിവിടങ്ങളിൽ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റുകളുടെ പ്രകാശനം ശ്രീ. മുരളി പെരുനെല്ലി എം.എൽ.എ. നിവ്വഹിച്ചു. മണ്ഡലത്തിലാകെ 49 ലൈറ്റുകളാണ് സ്ഥാപിക്കുന്നത്. 2 ലക്ഷം രൂപ വീതം ചിലവഴിച്ചുകൊണ്ട് 11 ലൈറ്റുകളും 1.10 ലക്ഷം രൂപ ചിലവഴിച്ച് 38 ലൈറ്റുകളും അടക്കം ആകെ 63.80 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടു നടന്ന ചടങ്ങുകളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.പി. ബെന്നി, ജനപ്രതിനിധികളായ ശ്രീദേവി ജയരാജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ആർ. കൃഷ്ണകുമാർ, സീമ ഉണ്ണികൃഷ്ണൻ, മിനി മോഹൻദാസ് എന്നിവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 43,134,145Deaths: 524,348