1470-490

പ്രവാസികളെ സൗജന്യമായ് നാട്ടിലെത്തിക്കണം

പ്രവാസികളെ സൗജന്യമായ് നാട്ടിലെത്തിക്കണം- മുനവറലി ശിഹാബ് തങ്ങൾ .

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കുടക്കുന്ന പ്രവാസികളെ സൗജന്യമായി നാട്ടില്‍ എത്തിക്കാന്‍ കേന്ദ്ര സംസ്ഥാന സർക്കാറുകൾ അ ടിയന്തിര നടപടി സ്വീകരിക്കണം – മുനവറലി ശിഹാബ് തങ്ങൾ .
സംസ്ഥാന മുസ്ലിംയൂത്ത് ലീഗിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ക്ലിഫ് ഹൌസ് മാര്‍ച്ചിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് വള്ളിക്കു്ന്ന് നിയോജക മണ്ഡലം യൂത്ത് ലീഗ് സംഘടിപ്പിച്ച തേഞ്ഞിപ്പലം സബ് രജിസ്റ്റാര്‍ ഓഫീസിന് മുമ്പിൽ നടത്തിയ ധര്‍ണ്ണ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു .
പ്രവാസികളെ ദ്രോഹിക്കുന്ന നടപടികള്‍ ഉടന്‍ അവസാനിപ്പിക്കാ ത്ത പക്ഷം മുസ്ലിം യൂത്ത് ലീഗ് ശക്തമായ സമരങ്ങള്‍ക്ക് നേത്യത്വം നല്‍കുമെന്നും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു,
നിയോജക മണ്ഡലം എം.എല്‍.എ പി അബ്ദുല്‍ ഹമീദ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. പി എ ജൈസല്‍ ചേലേമ്പ്ര അദ്ധ്യക്ഷത വഹിച്ചു വി പി അബ്ദുൾ ഹമീദ് മാസ്റ്റർ, ജില്ലാ പഞ്ചായത്ത് അംഗം ബക്കർ ചെർണ്ണൂർ ,
ഹനീഫ മൂന്നിയൂർ, പികെ നവാസ് ,
പി എം മുഹമ്മദലി ബാബു,
ഗുലാം ഹസൻ ആലംഗീർ ,
പി എം ബാവ ,
ബാബു കെ പി , അൻസാർ സി മൂന്നിയൂർ , സവാദ് കള്ളിയിൽ, എന്നിവർ പ്രസംഗിച്ചു. താഹിർ പെരുവള്ളൂർ സമദ് കൊടക്കാട്, സലാഹു ചേളാരി സത്താർആന ങ്ങാടി ഉമ്മർകോയ വെളിമുക്ക്,
നിസാം കെ ചേളാരി തുടങ്ങയവര്‍ നേത്യത്വം നല്‍കി.

Comments are closed.

x

COVID-19

India
Confirmed: 43,134,145Deaths: 524,348