1470-490

മൺസൂൺ: മുന്നൊരുക്കങ്ങൾ ഊർജ്ജിതമാക്കി

മൺസൂൺ: മുന്നൊരുക്കങ്ങൾഊർജ്ജിതമാക്കി ജില്ലാ ഭരണകൂടംമൺസൂൺ കനക്കുന്ന പശ്ചാത്തലത്തിൽ ജില്ലയിൽ 810 അഭയകേന്ദ്രങ്ങളൊരുക്കി ജില്ലാ ഭരണകൂടം. ഇവിടെ ഒന്നര ലക്ഷം പേരെ പാർപ്പിക്കും. വെളളപ്പൊക്ക പ്രതിരോധ സാധ്യതകൾ സംബന്ധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും ഇന്റർ ഏജൻസി ഗ്രൂപ്പുകളുമായി ജില്ലാ കളക്ടർ എസ് ഷാനവാസിന്റെ നേതൃത്വത്തിൽ നടന്ന അവലോകനയോഗത്തിലാണ് ഈ കണക്കുകൾ വ്യക്തമാക്കിയത്. 125 സ്ഥലങ്ങളിൽ കഴിഞ്ഞ രണ്ട് വർഷങ്ങളിൽ അപകടങ്ങൾ നടന്നിട്ടുണ്ട്. ഇതിൽ 77 പ്രദേശങ്ങളിൽ വീണ്ടും അപകടങ്ങൾ ഉണ്ടകാൻ സാധ്യതയുണ്ടെന്നുമാണ് കണ്ടെത്തൽ.വെള്ളം കയറാൻ സാധ്യതയുള്ള സ്ഥലങ്ങളിലെ ജനങ്ങളെ മാറ്റി താമസിപ്പിക്കുന്നതിനുള്ള ക്യാമ്പുകളെക്കുറിച്ച് വ്യക്തമായ ധാരണ നൽകണം. അപകട സാധ്യത കണ്ടാൽ ജനങ്ങൾ ഉടനെ ക്യാമ്പുകളിലേക്ക് മാറേണ്ടതാണ്. ദുരന്ത നിവാരണ അതോറിറ്റിയുടെ വെബ്സൈറ്റിൽ സന്നദ്ധ പോർട്ടലിൽ രജിസ്റ്റർ ചെയ്തവരെയാണ് വളണ്ടിയർമാരായി പ്രതിരോധ പ്രവർത്തനങ്ങളിലേയ്ക്ക് തെരഞ്ഞെടുക്കുക. താലുക്ക് തലത്തിലുള്ള ഇന്റർ ഏജൻസി ഗ്രൂപ്പുകളുടെ യോഗം വിളിച്ച് അടിയന്തര നിർദ്ദേശങ്ങൾ നൽകുമെന്നും കളക്ടർ പറഞ്ഞു.പഞ്ചായത്തിലെ ഓരോ വാർഡിലും ദുരന്ത മേഖലയിൽ പ്രവർത്തിക്കാനുള്ള സംഘങ്ങളെ രൂപീകരിക്കുമെന്നും കളക്ടർ പറഞ്ഞു. എ, ബി, സി, ഡി എന്നിങ്ങനെ നാല് ഗ്രൂപ്പുകളായി ക്യാമ്പുകളെ തിരിക്കും. എ- പത്ത് വയസുവരെ പ്രായമുള്ള കുട്ടികൾ, ബി- രോഗങ്ങളാൽ വലയുന്നവർ, സി-60 വയസിന് മുകളിലുള്ളർ, ഡി-ക്വാറന്റൈയിനിൽ കഴിയുന്നവർ എന്നിങ്ങളെ നാല് വിഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. നിർമ്മാണം പൂർത്തിയായ ഫ്ളാറ്റുകൾ, കല്യാണമണ്ഡപങ്ങൾ, ഹോസ്റ്റൽ തുടങ്ങിയ സ്ഥലങ്ങൾ ക്യാമ്പുകൾക്കായി കണ്ടെത്താനും കളക്ടർ നിർദ്ദേശം നൽകി.ദുരന്തനിവാരണ അതോറിറ്റി ഡെപ്യൂട്ടി കളക്ടർ ഡോ. എം. സി. റെജിൽ, ഇന്റർ ഏജൻസി ഗ്രൂപ്പുകൾ എന്നിവർ അവലോകന യോഗത്തിൽ പങ്കെടുത്തു

Comments are closed.

x

COVID-19

India
Confirmed: 43,129,563Deaths: 524,303