1470-490

മലപ്പുറം ജില്ലയിൽ 37 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണില്‍

മലപ്പുറം ജില്ലയില്‍ നിലവില്‍ 37 വാര്‍ഡുകള്‍
കണ്ടെയ്ന്‍മെന്റ് സോണില്‍

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ നിലവില്‍ 37 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി തുടരുന്നുണ്ടെന്ന് ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു. ആതവനാട്, മൂര്‍ക്കനാട്, കുറുവ, കല്‍പകഞ്ചേരി, എടപ്പാള്‍, വട്ടംകുളം, തെന്നല ഗ്രാമപഞ്ചായത്തിലെയും തിരൂരങ്ങാടി നഗരസഭയിലെയും വിവിധ വാര്‍ഡുകളിലാണ് കണ്ടെയ്ന്‍മെന്റ് സോണ്‍ തുടരുന്നത്.  ആതവനാടില്‍ 04, 05, 06, 07, 20 വാര്‍ഡുകളിലും മൂര്‍ക്കനാട്- 02, 03, കുറുവ-09, 10, 11, 12, 13, കല്‍പകഞ്ചേരി-12, എടപ്പാള്‍- 07, 08, 09, 10,11, 17, 18 വട്ടംകുളം- 12, 13, 14, തെന്നല- 01, 02, 03, 04, 05, 06, 10, 12, 13, 14, 15, 16, 17, തിരൂരങ്ങാടി -38 എന്നീ വാര്‍ഡുകളിലാണ് നിലവില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ തുടരുന്നത്. ഇവിടങ്ങളില്‍ അതീവ ജാഗ്രതയും കര്‍ശന നിയന്ത്രണങ്ങളുമുണ്ടാകുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

കണ്ടെയിന്‍മെന്റ് സോണിലെ നിയന്ത്രണങ്ങള്‍

• മേല്‍പ്പറഞ്ഞ വാര്‍ഡുകളില്‍ ഉള്‍പ്പെട്ടവര്‍ അടിയന്തര വൈദ്യ സഹായത്തിനും അവശ്യ വസ്തുക്കള്‍ വാങ്ങാനുമല്ലാതെ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത്.
• പുറത്തിറങ്ങുന്നവര്‍ മാസ്‌ക് നിര്‍ബന്ധമായും ഉപയോഗിക്കണം. കൃത്യമായ ഇടവേളകളില്‍ സോപ്പ് ഉപയോഗിച്ച് കൈകള്‍ കഴുകുകയോ സാനിറ്റൈസര്‍ ഉപയോഗിക്കുകയോ ചെയ്യണം.
• പുറത്തുനിന്നുള്ളവര്‍ കണ്ടെയിന്‍മെന്റ് സോണിലേക്ക് പ്രവേശിക്കാനും പാടില്ല.
• ആരോഗ്യ കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, പോസ്റ്റ് ഓഫീസുകള്‍, മെഡിക്കല്‍ ഷോപ്പുകള്‍, കൊറിയര്‍ സര്‍വ്വീസ് സ്ഥാപനങ്ങള്‍ എന്നിവക്ക് പ്രവര്‍ത്തിക്കാം.
• ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങള്‍ ലഭിക്കുന്ന കച്ചവട സ്ഥാപനങ്ങള്‍ രാവിലെ ഏഴ് മണി മുതല്‍ ഉച്ചക്ക് ഒരുമണി വരെ മാത്രം തുറന്ന് പ്രവര്‍ത്തിക്കാം. മറ്റ് വ്യാപാര സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതിയില്ല.
• ഹോട്ടലുകളില്‍ രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് മണി വരെ പാര്‍സല്‍ സര്‍വീസ് അനുവദിക്കും.
• ബാങ്കുകള്‍, ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങള്‍ എന്നിവക്ക് 50 ശതമാനം ജീവനക്കാരുമായി അനുവദനീയമായ പ്രവൃത്തി ദിവസങ്ങളില്‍ ഉച്ചക്ക് രണ്ട് മണിവരെ പ്രവര്‍ത്തിക്കാം.
• പാല്‍, പത്രം, മാധ്യമ സ്ഥാപനങ്ങള്‍, മെഡിക്കല്‍ ലാബ് എന്നിവ ആരോഗ്യ ജാഗ്രത ഉറപ്പാക്കി പ്രവര്‍ത്തിക്കാം.
• വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവക്ക് അനുവദിച്ചിട്ടുള്ള എണ്ണം ആളുകള്‍ മാത്രമെ സാമൂഹ്യ അകലം പാലിച്ച് ഒത്തു ചേരാവൂ.  
• നിര്‍മാണ പ്രവൃത്തികള്‍, തൊഴിലുറപ്പ് ജോലികള്‍ എന്നിവ സാമൂഹ്യ അകലം പാലിച്ച് സുരക്ഷാ മുന്‍കരുതലുകളോടെ ചെയ്യാവുന്നതാണ്.

Comments are closed.

x

COVID-19

India
Confirmed: 43,134,145Deaths: 524,348