1470-490

കേച്ചേരി മാർക്കറ്റിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു.

ചൂണ്ടൽ പഞ്ചായത്തിലെ കേച്ചേരി മാർക്കറ്റിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. പഞ്ചായത്തിന്റെയും ആരോഗ്യ വിഭാഗത്തിന്റെയും നേതൃത്വത്തിൽ മാർക്കറ്റിലെ വ്യാപാരികളുടെ സഹകരണത്തോടെയാണ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്. വ്യാഴാഴ്ച രാവിലെ മുതൽ ബ്ലിച്ചിങ്ങ് പൗഡറും, ഡെറ്റോളും ഉൾപ്പെടെയുള്ളവ ഉപയോഗിച്ചാണ് ശുചീകരണ പ്രവർത്തനം നടത്തിയത്. മാർക്കറ്റിലെ സ്ഥാപനങ്ങൾ അടച്ചിട്ടാണ് കൊറോണ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ശുചീകരണം നടത്താൻ പഞ്ചായത്തും, ആരോഗ്യ വിഭാഗവും മുന്നിട്ടിറങ്ങിയത്. വ്യാപാരികൾ സഹകരണ മനോഭാവത്തോടെ പിന്തുണ അറിയിച്ചതോടെയാണ് ശുചീകരണ പ്രവർത്തനങ്ങൾ യഥാർത്ഥ്യമായത്. മത്സ്യ-മാംസ വിൽപ്പന കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ളവയും ശുചീകരിച്ചു. വരും ദിവസങ്ങളിൽ ആഴ്ച്ചയിൽ ഒരിക്കൽ മാർക്കറ്റിൽ സമാനമായ രീതിയിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്. കരീം വ്യക്തമാക്കി. വടക്കാഞ്ചേരി റോഡിലെ കവാടം മുതൽ തൃശൂർ റോഡിലേക്കുള്ള പ്രവേശന വഴി വരെയുള്ള വ്യാപാരസ്ഥാപനങ്ങളും മാർക്കറ്റിന്റെ പരിസരങ്ങളും,അഴുകു ചാലുകളുമുൾപ്പെടെയുള്ളവയും വൃത്തിയാക്കി. രാവിലെ ആരംഭിച്ച ശുചീകരണ പ്രവർത്തനങ്ങൾ ഉച്ച വരെ നീണ്ടു. പഞ്ചായത്ത് പ്രസിഡണ്ട് കെ എസ് കരീം, ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ടി.എ.മുഹമ്മദ്ദ് ഷാഫി, വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ ഷാജി കുയിലത്ത് തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 43,125,370Deaths: 524,260