1470-490

തീരദേശത്തെ വിദ്യാർത്ഥികൾക്ക് കരുതലായ് കെ എസ് ടി യു

തലശ്ശേരി : ഓൺലൈൻ പഠന സൗകര്യമില്ലാത്ത തീരദേശ മേഖലകളിലെ കുട്ടികൾക്ക് പഠിക്കാൻ സൗകര്യമൊരുക്കി കെ.എസ്.ടി.യു.

തലശ്ശേരി സൗത്ത് സബ്ജില്ലാ കമ്മിറ്റി നടപ്പിലാക്കുന്ന പഠന കേന്ദ്രങ്ങളുടെ സബ് ജില്ലാതല ഉദ്ഘാടനവും സ്മാർട്ട് ടി.വി വിതരണവും കെ.എസ്.ടി.യു സംസ്ഥാന ട്രഷറർ ബഷീർ ചെറിയാണ്ടി നിർവ്വഹിച്ചു.

കൈവട്ടം ബാഫഖി തങ്ങൾ സാംസ്കാരിക കേന്ദ്രത്തിൽ പഠന കേന്ദ്രം പ്രസിഡന്റ് സാഹിർ പാലക്കൽ സ്മാർട്ട് ടിവി ഏറ്റുവാങ്ങി. സബ് ജില്ലാ പ്രസിഡണ്ട് എൻ.അബ്ദുൽ അലി അധ്യക്ഷത വഹിച്ചു. ഷാനിദ് മേക്കുന്ന്, പി. ഇസ്മയിൽ, തഫ്ലീം മാണിയാട്ട്, തസ്നി. കെ .സി, അബ്ദുൽ നാസിഫ്. എം. ജെ, റമീസ് പാറാൽ, സി. അമീർ, സുമയ്യ പാലക്കൽ, സഫ് വാൻ. ഇ എന്നിവർ പ്രസംഗിച്ചു.

Comments are closed.