1470-490

താരിഫ് തെറ്റിപ്പോയത്രെ…!! വർഷങ്ങളുടെ ബില്ലുമായി കെഎസ്ഇബി

ടി.പി. ഷൈജു തിരൂർ

വർഷങ്ങൾക്ക് മുൻപ് താരിഫ് നിശ്ചയിച്ചത് തെറ്റിപ്പോയതിനാൽ അന്നു മുതലുള്ള അഡീഷണൽ ബിൽ അടയ്ക്കാൻ ഉപഭോക്താക്കളോട് കെഎസ്ഇബി .
കുറേ വർഷങ്ങൾക്ക് മുൻപ് താരിഫ് നിശ്ചയിച്ച് നൽകിയതിൽ തെറ്റുപറ്റി എന്നു പറഞ്ഞാണ് കുറേ വർഷങ്ങളുടെ കണക്കുണ്ടാക്കി പുതിയ ബിൽ ഉപഭോക്താക്കൾക്ക് നൽകിയിരിക്കുന്നത്. ലോക്ക് ഡൗൺ ബിൽ വിവാദത്തിൽ നിൽക്കുന്നതിനിടെയാണ് കെഎസ്ഇബിയുടെ പുതിയ വിചിത്ര വാദം

പുതിയ HT കണക്ഷൻ കിട്ടുന്നതിനായി KSEBL ൽ അപേക്ഷ നൽകിയാൽ AE, AXE, EE, Dy CE വരെയുള്ളവർ സ്ഥലം നേരിട്ടവന്ന് പരിശോധിക്കുകയും, തുടർന്ന് അപേക്ഷകൻ നൽകിയിരിക്കുന്ന അപേക്ഷ സൂക്ഷ്മ പരിശോധന നടത്തിയതിനു ശേഷവുമാണ്, താരിഫ് നിശ്ചയിക്കുന്നത്, അത് പ്രകാരം ലക്ഷകണക്കിന് രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകിയതിന് ശേഷമാണ് കൺസ്യൂമർ, Dy CE യും സാക്ഷികളും സഹിതം എഗ്രിമെന്റ് ഒപ്പിട്ട് നൽകുന്നത്.
നിശ്ചയിച്ച താരിഫ് പ്രകാരം എല്ലാ മാസവും സെക്ഷൻ AE വന്ന് റീഡിങ് എടുത്ത് നൽകുകയും തുടർന്ന് Revenue ഓഫീസർ ബിൽ നൽകുകയും ചെയ്യും, കൺസ്യൂമേഴ്സാവട്ടെ ബിൽ തുക മുടക്കം വരാതെ അടച്ചുപോരുന്നന്നതു മാണ്.

KSEBL ഉദ്യോഗസ്ഥർ Supply code, Regulation പ്രകാരം കാലാകാലങ്ങളിൽ വരുന്ന മാറ്റങ്ങളും KSERC അതത് സമയങ്ങളിൽ അനുവദിച്ച് നൽകിയിരിക്കുന്ന പുതിയ താരിഫ്, യൂണിറ്റ് ചാർജ് എന്നിവ കൺസ്യൂമേഴ്സിനെ അറിയിക്കേണ്ടതായ ഉത്തരവാദിത്വമുള്ളവരാണ്.

KSEBL കൺസ്യൂമർക്ക് വർഷങ്ങൾക്ക് മുൻപ് താരിഫ് നിശ്ചയിച്ചതിൽ വന്നിരിക്കുന്ന നഷ്ടം കണക്കാക്കി ഈ Lockdown കാരണം പൂട്ടികിടക്കുന്ന സമയത്ത്, ശമ്പളം തന്നെ കൊടുക്കുവാൻ കൺസ്യൂമർക്ക് പറ്റാത്ത സമയം നോക്കി തന്നെ കുറേ വർഷങ്ങളുടെ ബിൽ തുകയുടെ കണക്കുകൾ നിരത്തി ലക്ഷങ്ങളുടെ ബിൽ നൽകിയിരിക്കുകയാണ് കെഎസ്ഇബി.

ഒരു വർഷം മുമ്പുള്ള തുക KSEBL ന് കളക്ട് ചെയ്യാൻ നിയമം അനുവദിക്കന്നില്ലെന്നും പരക്കെ ആക്ഷേപം.
KSEBL ൽ ഉയർന്ന ശമ്പളം വാങ്ങിയാണ് മുന്തിയ ഉദ്യോഗസ്ഥരെല്ലാം ജോലി ചെയ്യുന്നത്. തങ്ങളുടെ കൃത്യനിർവഹണം ശരിയായി ചെയ്യാത്തതിൻ്റെ ഭാരം ഉപഭോക്താക്കളിൽ ചുമത്തുകയാണെന്നാണ് പരാതി.
കൂടിയ താരിഫ് കൺസ്യൂമറെ അറിയിച്ച ശേഷമേ ബിൽ നൽകുവാൻ പാടുള്ളൂ. അതുപ്രകാരം അതാത്‌ മാസം വരുന്ന ബിൽ തുക മാത്രമേ കൺസ്യൂമർ അടക്കേണ്ടതുള്ളൂ. എന്നാൽ തങ്ങൾക്കു പറ്റിയ തെറ്റിൻ്റെ പേരിൽ വൻ തുക ഉപഭോക്താക്കളെ കൊണ്ട് അടപ്പിക്കുകയാണ് കെഎസ്ഇബി

Comments are closed.

x

COVID-19

India
Confirmed: 43,134,145Deaths: 524,348