1470-490

കൊടകര ശാന്തി ആശുപത്രിക്ക് ജാഗ്രതാ നിർദ്ദേശം.

പനിയും ശ്വാസം മുട്ടും ബാധിച്ച് ചികിത്സയ്ക്കെത്തിയയാൾ മരിച്ചതിനെത്തുടർന്ന് കൊടകര ശാന്തി ആശുപത്രിക്ക് ജാഗ്രതാ നിർദ്ദേശം. മരിച്ചയാൾക്ക് കോവിഡ് രോഗബാധയുണ്ടെന്ന സംശയത്തിലാണ് ആശുപത്രിക്ക് ആരോഗ്യ വിഭാഗം ജാഗ്രതാ നിർദ്ദേശം നൽകിയത്. ബുധനാഴ്ച്ച പനി ബാധിച്ച് ചികിത്സയ്ക്കെത്തിയ ആനന്ദപുരം സ്വദേശി സദാനന്ദനാണ് വ്യാഴാഴ്ച്ച പുലർച്ചെ നാലരയോടെ മരിച്ചത്. 107 ഡിഗ്രി പനിയുള്ള നിലയിലാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തെത്തുടർന്ന് ആശുപത്രിയിൽ രോഗിയുമായി പ്രത്യക്ഷമായും പരോക്ഷമായും സമ്പർക്കമുണ്ടായ ഡോക്ടർമാരോടും നഴ്സുമാരോടും ആവശ്യമായ മുൻകരുതൽ സ്വീകരിക്കാൻ ആരോഗ്യ വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.

Comments are closed.

x

COVID-19

India
Confirmed: 43,125,370Deaths: 524,260