1470-490

KPCC വില്ലേജ് ഓഫീസിനു മുമ്പിൽ ധർണ്ണ നടത്തി.

വടക്കാഞ്ചേരി: പ്രവാസികൾക്ക് സാജന്യ വിമാന ടിക്കറ്റ് അനുവദിക്കുക, പ്രവാസികൾക്ക് സർക്കാർ സൗജന്യ ക്വാറൻറീൻ ഏർപ്പെടുത്തുക, നാട്ടിലേക്ക് വരുന്ന പ്രവാസികളുടെ നിർബന്ധിത കോവിഡ് ടെസ്റ്റ് ഉത്തരവ് പിൻവലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് KPCC ന്യൂനപക്ഷ ഡിപ്പാർട്ട്മെൻറ് വടക്കാഞ്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുന്നംപറമ്പ് വില്ലേജ് ഓഫീസിനു മുമ്പിൽ ധർണ്ണ നടത്തി. വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് P.J. രാജു ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ ഡിപ്പാർട്ട്മെൻറ് ബ്ലോക്ക് ചെയർമാൻ A.M. കമ്മു അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് തോമസ് പുത്തൂർ മുഖ്യ പ്രഭാഷണം നടത്തി. മുൻ പഞ്ചായത്ത് പ്രസിഡണ്ട് സുനിൽ ജേക്കബ്ബ്, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി T.V. പൗലോസ്, മണ്ഡലം സെക്രട്ടറി E.G. ജോജു, പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് വാവുട്ടി, നേതാക്കളായ ജോൺ ഉലഹന്നാൻ, ജേക്കബ്ബ് കുറ്റിക്കാടൻ, T.P. ഔസേഫ് എന്നിവർ സംബന്ധിച്ചു. ന്യൂനപക്ഷ ഡിപ്പാർട്ട്മെൻ്റ് മണ്ഡലം ചെയർമാൻ വിനോദ് മാടവന സ്വാഗതവും A.A. ബഷീർ നന്ദിയും അറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 43,125,370Deaths: 524,260