1470-490

മരണപ്പെട്ട പ്രവാസികളുടെ ആശ്രിതർക്ക് സംരക്ഷണം നൽകുക.

കേന്ദ്ര കേരള സർക്കാറുകൾ പ്രവാസികളോട് കാണിക്കുന്ന അവഗണകൾക്കെതിരെ പ്രവാസി കോൺഗ്രസ് നടത്തിയ നിൽപ്പ് സമരം കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്യുന്നു.

മരണ പ്രവാസികളുടെ ആശ്രിതർക്ക് സർക്കാർ സംരക്ഷണം നൽകുക: പ്രവാസി കോൺഗ്രസ് കുറ്റ്യാടി :- ഏയർ ഇന്ത്യ പ്രവാസികളോട് കാണിക്കുന്ന അനീതി അവസാനിപ്പിക്കുക, പ്രത്യേക സാഹചര്യത്തിൽ മരണപെടുന്ന പ്രവാസികളുടെ ആശ്രിതർക്ക് സംരക്ഷണം നൽകുക, ആപത്ഘട്ടങ്ങളിൽ പ്രവാസികളെ കൈവിട്ട കേന്ദ്ര കേരള സർക്കാറുകളുടെ അനീകൾക്കെതിരെയും പ്രവാസി കോൺഗ്രസ്സ് കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റ്യാടി വില്ലേജ് ഓഫിസിന്ന് മുന്നിൽ നിൽപ്പ് സമരം നടത്തി. കോൺഗ്രസ് കുറ്റ്യാടി മണ്ഡലം പ്രസിഡണ്ട് ശ്രീജേഷ് ഊരത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.ജമാൽ മൊകേരി അധ്യക്ഷത വഹിച്ചു. പ്രവാസി കോൺഗ്രസ് ജില്ല പ്രസിഡണ്ട് കരിപ്പാല ബാബു മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന സെക്രട്ടറിമാരായ കല്ലാറ കുഞ്ഞമ്മദ്, കെ.സി.രവീന്ദ്രൻ, ആർ.കെ.രാജീവ്, എൻ.കെ.കുഞ്ഞബ്ദുള്ള, കൊള്ളി കുഞ്ഞമ്മദ്.കെ.എം ബാലകൃഷ്ണൻ, മൊയ്തു .കെ. കെ. എന്നിവർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 43,123,801Deaths: 524,241