1470-490

ട്രൈബൽ കോളനിയിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം നടത്തി

മലപ്പുറം: ഊർങ്ങാട്ടിരി ഓടക്കയം ട്രൈബൽ കോളനിയിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം നടത്തി കൊണ്ട് അരീക്കോട് ജനമൈത്രി പോലീസ് ഈ വർഷവും മാതൃകയായി അരീക്കോട് സർക്കിൾ ഇൻസ്പെക്ടർ എൻ വി ദാസൻ പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്തു ഇരുപ്പത്തഞ്ച് വിദ്യാർത്ഥികൾക്കുള്ള മുഴുവൻ പഠനോപകരണങ്ങളുമാണ് വിതരണം നടത്തിയത് ജനമൈത്രി പോലീസ് ഓഫീസർമാരായ അഷറുദീൻ സുബ്രഹ്മണ്യൻ രഞ്ജിത്ത് സാമൂഹ്യ പ്രവർത്തകനായ ജോസ് അരീക്കോട് എ ആർക്യാമ്പിലെ പോലിസ് ഉദ്യോഗസ്ഥർ പങ്കെടുത്തു ഏഴ് വർഷമായി ഈ മേഖലയിൽ ട്രൈബൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം നൽകാറുള്ളതിൻ്റെ തുടർച്ച ഈ വർഷവും കഴിഞതിൽ അഭിമാനമുണ്ടെന്ന് നേതൃത്വം നൽകിയ സാമൂഹ്യ പ്രവർത്തകൻ ജോസ് അരീക്കോട് അറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 43,129,563Deaths: 524,303