1470-490

ബിപി യ്ക്ക് ഉത്തമം ഡാഷ് ഡയറ്റ്

ശരീരത്തിൽ രക്തചംക്രമണം നടക്കുമ്പോൾ അത് രക്തക്കുഴലിന്റെ ഭിത്തിയിൽ ഏൽപിക്കുന്ന മർദമാണ് രക്തസമ്മർദം അഥവാ ബ്ലഡ് പ്രഷർ. ഇത് ശരീരത്തിന് ആവശ്യമാണ്
.തലച്ചോറിലേക്കും,കരളിലേക്കും,
കോശങ്ങളിലേക്കുമെല്ലാം ആവശ്യത്തിന് പ്രാണവായുവും, ഊർജവും ലഭിച്ചാലേ ശാരീരിക പ്രവർത്തനങ്ങൾ ഊർജസ്വലമായി നടക്കൂ. അതിന് രക്തസമ്മർദം ആവശ്യമാണ്. എന്നാൽ അമിതമായി ബി.പി. കൂടുന്നതും
,കുറയുന്നതും ആരോഗ്യത്തിന് ദോഷകരമാണ്. ഒരു മനുഷ്യന്റെ ശരാശരി രക്തസമ്മർദം 120/80 മില്ലിമീറ്റർ മെർക്കുറി ആണ്. ഇതിൽ ആദ്യത്തെ സംഖ്യയായ 120 സൂചിപ്പിക്കുന്നത് ഹൃദയം ധമനികളിലൂടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് രക്തം പമ്പ് ചെയ്യുമ്പോൾ അവ ധമനി ഭിത്തികളിൽ ഏൽപിക്കുന്ന മർദത്തിന്റെ ഏറ്റവും ഉയർന്ന അളവാണ്. ഇതിനെ സിസ്റ്റോളിക് ബി.പി. എന്നറിയപ്പെടുന്നു.
ഹൃദയം വിശ്രമിക്കുമ്പോഴുണ്ടാകുന്ന ഏറ്റവും കുറഞ്ഞ രക്തസമ്മർദമാണ് രണ്ടാമത്തെ അക്കമായ 80 നെ സൂചിപ്പിക്കുന്നത്. ഇതിനെ ഡയസ്റ്റോളിക് ബി.പി. എന്നും വിളിക്കുന്നു.

സാധാരണ ബി.പി.യുടെ അളവുകൾ രേഖപ്പെടുത്തുന്നത് ഇങ്ങനെയാണ്

🔹120/80 mmHg: സാധാരണ നില

🔹120 നും 129 നും ഇടയിൽ/80 ന് താഴെ: കൂടിയ നില

🔹130 നും 139 നും ഇടയിൽ/80-89 നും ഇടയിൽ: സ്റ്റേജ് 1 (ഹൈപ്പർ ടെൻഷൻ)

🔹140 ന് മുകളിൽ/90ന് മുകളിൽ: സ്റ്റേജ് 2

അമിത ഭാരമുള്ളവരിൽ എല്ലാവരിലും പ്രഷർ ഉയർന്നു കാണണമെന്നില്ല. എങ്കിലും ശരീരഭാരവും, ബി.പിയും തമ്മിൽ ബന്ധപ്പെട്ടു കിടക്കുന്നു. ഉദാഹരണത്തിന്, ഒരു കിലോഗ്രാം ഭാരം കുറച്ചാൽ ഒരു മില്ലിമീറ്റർ സിസ്റ്റോളിക് ബി.പിയും, ഡയസ്റ്റോളിക് ബി.പിയും കുറയ്ക്കാമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇതിനായി ഡാഷ് ഡയറ്റ് (Dietary Advice to Stop Hypertension)ശീലമാക്കണം.

കൊഴുപ്പും ,ഉപ്പും കുറഞ്ഞ അളവിലുള്ള ഭക്ഷണക്രമമാണ് ഇത്.

വറുത്തതും, പൊരിച്ചതുമായ ഭക്ഷണങ്ങൾ, മാംസം എന്നിവ കഴിക്കുന്നത് നിയന്ത്രിക്കണം.

നാരടങ്ങിയ ഭക്ഷണം ശീലമാക്കണം.

ഉപ്പിന്റെ അളവ് പരിമിതപ്പെടുത്തുകയും വേണം.

പൊട്ടാസ്യം കൂടുതൽ അടങ്ങിയ ഇളനീർ, മുസമ്പി, നാരങ്ങ, നേന്ത്രപ്പഴം, ജീരകവെള്ളം എന്നിവ കഴിക്കുകയും വേണം. ഒപ്പം വ്യായാമവും വേണം.

ഒരാഴ്ച 150 മിനിറ്റെങ്കിലും വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്.

Comments are closed.

x

COVID-19

India
Confirmed: 43,134,145Deaths: 524,348