1470-490

“കുണ്ടാഞ്ചേരി പാറപ്രത്തിന്റെ വിപ്ലവ പുത്രൻ” എന്ന പുസ്തകത്തിന്റെ പ്രകാശനം 20 ന്

മുകുന്ദൻ മഠത്തിൽ രചിച്ച കുണ്ടാഞ്ചേരി പാറപ്രത്തിന്റെ വിപ്ലവ പുത്രൻ എന്ന പുസ്തകത്തിന്റെ പ്രകാശനം ഈ മാസം 20 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും . കോവിഡിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്തെ മുഖ്യമന്ത്രിയുടെ ചേംബറിൽ വച്ചാണ് പ്രകാശന ചടങ്ങ് നടക്കുക. ആദ്യ പ്രതി കുണ്ടാഞ്ചേരിയുടെ പേരമകളും, എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ എ.കെ രമ്യ ഏറ്റുവാങ്ങും. പി.ജയരാജൻ, കവി പ്രഭാവർമ്മ ,തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും . പാറപ്രത്ത് ജീവിച്ച കുണ്ടാഞ്ചേരി മാസ്റ്ററുടെ ത്യാഗനിർഭരവും, സാഹസികവുമായ പൊതുജീവിതവും, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലെ സാമൂഹ്യ ,രാഷ്ട്രീയ പരിണാമങ്ങളുമാണ് പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നതെന്ന് മുകുന്ദൻ മഠത്തിൽ പറഞ്ഞു. തലശ്ശേരിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ എ കെ രമ്യ, ഒ അശോക് കുമാർ തുടങ്ങിയവർ പങ്കെടുത്തു

Comments are closed.

x

COVID-19

India
Confirmed: 43,531,650Deaths: 525,242