1470-490

ഓട്ടോമാറ്റിക് സാനിറ്റെസര്‍ ഡിസ്‌പെന്‍സറുമായി സഹൃദയ

കൈ തൊടാതെ കൈ അണുവിമുക്തമാക്കാം

ചാലക്കുടി: കോവിഡ് കാലത്ത് കൈകൾ അണുവിമുക്തമാക്കുന്നതിന് ഇപ്പോള്‍ നിലവിലുള്ള സാനിറ്റെസര്‍ ഡിസ്‌പെന്‍സറുകളില്‍ ഭൂരിഭാഗവും കൈയ്യൊ,കാലൊ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നവയാണ്.എന്നാല്‍ സ്വയം നിയന്ത്രിതമായി പ്രവര്‍ത്തിക്കുന്ന സാനിറ്റെസര്‍ ഡിസ്‌പെന്‍സര്‍ വികസിപ്പിച്ചിരിക്കുകയാണ് കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളേജ്.കൈകള്‍ മെഷീന് മുന്‍പില്‍ വച്ചാല്‍ മതി യന്ത്രത്തില്‍ നിന്ന് തനിയെ സാനിറ്റെസര്‍ നിന്ന് കൈകളിലേക്ക് വീഴുന്ന രീതിയിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.ശരീര ഭാഗങ്ങള്‍ ഒന്നും തൊടാതെ തന്നെ കൈകള്‍ അണു വിമുക്തമാക്കാന്‍ സാധിക്കും എന്നതാണിതിന്റെ പ്രത്യേകത.കോളേജിലെ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിഭാഗം മേധാവി ഡോ.വിഷ്ണു രാജന്റെ നേതൃത്വത്തില്‍ കോളേജിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് ഇത് വികസിപ്പത്.

ചാലക്കുടി താലൂക്ക് ഓഫീസിന് കൈമാറി

സഹൃദയ എന്‍ജിനീയറിംഗ് കോളേജ് വികസിപ്പിച്ച ഓട്ടോമാറ്റിക് സാനിറ്റെസര്‍ ഡിസ്‌പെന്‍സര്‍ ചാലക്കുടി താലൂക്ക് ഓഫീസിന് കൈമാറി.ബി.ഡി. ദേവസ്സി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
താലൂക്ക് ഓഫീസർ എ.എൻ. രാജു,
സഹൃദയ മീഡിയ ഡയറക്ടര്‍ ഫാ.ജോബി മേനോത്ത്,ഇലക്ട്രോണിക്‌സ് വിഭാഗം മേധാവി ഡോ.വിഷ്ണു രാജന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.

Comments are closed.

x

COVID-19

India
Confirmed: 43,134,145Deaths: 524,348