1470-490

സത്യസന്ധത കാട്ടിയ ഓട്ടോ ഡ്രൈവറെ പോലീസ് അനുമോദിച്ചു

മാഹി: കളഞ്ഞ് കിട്ടിയ പണവും, വിലപ്പെട്ട രേഖകളുമടങ്ങിയ പഴ്സ് പോലീസ് സ്റ്റേഷനിലേൽപ്പിച്ച ഓട്ടോ ഡ്രൈവർ ചോമ്പാലയിലെ മടപ്പറമ്പത്ത് രാജനെ മാഹി പോലീസ് സ്റ്റേഷനിൽ പൊന്നാട അണിയിച്ച് അനുമോദിച്ചു.നേരത്തെ ചോമ്പാലയിൽ വെച്ച് വീണു കിട്ടിയ 40 പവന്റെ സ്വർണ്ണാഭരണങ്ങളും ഇയാൾ പോലീസിൽ ഏൽപ്പിച്ച് നാട്ടുകാരുടെ സ്നേഹാദരങ്ങൾ നേടിയിരുന്നു.
  പഴ്സിൽ നിന്ന് കിട്ടിയ ഒരു സ്ഥാപനത്തിന്റെ വിസിറ്റിങ്ങ് കാർഡ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഉടമയായ പെരുമ്പാവൂർ കൂവ്വപ്പള്ളിയിലെ ലിജോ ഫിലിപ്പിനെ പോലീസ് വിളിച്ചു വരുത്തിയത്.സി.ഐ.ബി.എം.മനോജ് കുമാർ, എ.എസ്.ഐ.കിഷോർ മറ്റ് പോലീസുദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു .

Comments are closed.

x

COVID-19

India
Confirmed: 43,125,370Deaths: 524,260