1470-490

പെട്രോള്‍ വില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് വേറിട്ട സമരവുമായി ഏഐവൈഎഫ്.

പരിയാരം: പെട്രോളിൻ്റേയും ഡീസലിൻ്റേയും തുടർച്ചയായ വിലവർദ്ധനവിൽ പ്രതിക്ഷേധിച്ച് ബൈക്ക് കത്തിച്ച് പ്രതിക്ഷേധിച്ചു.ഏഐവൈഎഫ് പരിയാരം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിക്ഷേധം.പൂവ്വത്തിങ്കൽ ജംഗ്ഷനിൽ വെച്ച് നടന്ന സമരം സിപിഐ പരിയാരം ലോക്കൽ സെക്രട്ടറി വി.എം ടെൻസൻ ഉദ്ഘാടനം ചെയ്തു,, കോവിഡ് 19 പ്രതിരോധ കാലത്ത് ജനങ്ങൾക്ക് സഹായകമാകേണ്ട സർക്കാർ പകരം കോർപ്പറേറ്റുകളുടെ ചങ്ങാതിയാകുന്നതിൻ്റെ തെളിവാണ് ഇന്ധന വില വർദ്ധനവെന്ന് ഏഐവൈഎഫ് ചൂണ്ടിക്കാട്ടി,മേഖല സെക്രട്ടറി കെ.ജെ തോമാസ് അധ്യക്ഷനായിരുന്നു. മണ്ഡലം കമ്മിറ്റിയംഗം റിജോ ജോസ്, അക്ഷയ് സുരേഷ്, അനിൽകുമാർ.പി.എസ്, ലിവിൻ വർഗ്ഗീസ്,,ശ്യാം മോഹൻ, അമൽ രാജ് എന്നിവർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 43,125,370Deaths: 524,260