1470-490

ഇന്ധനവില വർദ്ധനവിനെതിരെ എഎവൈഎഫ് യുവജന പ്രതിഷേധം

ഇന്ധനവില വർദ്ധനവിനെതിരെ എഎവൈഎഫ് ദേശീയ പ്രക്ഷോഭത്തിൻെറ ഭാഗമായി ചാലക്കുടി മണ്ഡലത്തിലെ വിവിധ യൂണിറ്റുകളുടെ നേതൃത്വത്തിൽ യുവജന പ്രതിഷേധം സംഘടിപ്പിച്ചു. എഎഎെവൈഎഫ് ഉറുമ്പൻകുന്ന് യൂണിററിൻെറ നേതൃത്വത്തിൽ നടന്ന യുവജന പ്രതിഷേധം എഎെവൈഎഫ് ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.വി.വിവേക് ഉദ്ഘാടനം ചെയ്തു. പ്രത്യൂഷ് അദ്ധ്യക്ഷത വഹിച്ചു. ബിനേഷ്.പി.കെ, സുമൻ എന്നിവർ സംസാരിച്ചു. വി.ആർ.പുരത്ത് നടത്തിയ പ്രതിഷേധം മണ്ഡലം ജോ.സെക്രട്ടറി അനിൽ കദളിക്കാടൻ ഉദ്ഘാടനം ചെയ്തു. അഖിൽ.പി.എസ് അദ്ധ്യക്ഷത വഹിച്ചു. കൂടപ്പുഴയിൽ നടത്തിയ പ്രതിഷേധം എഎെവൈഎഫ് ചാലക്കുടി മേഖല സെക്രട്ടറി എം.ഡി.പ്രവീൺ ഉദ്ഘാടനം ചെയ്തു. ഗിരിധരൻ അദ്ധ്യക്ഷത വഹിച്ചു. ആറാട്ട്കവ് യൂണിറ്റിൽ നടന്ന പ്രതിഷേധം മണ്ഡലം കമ്മിറ്റി അംഗം കെ.ബി.ബിനേഷ് ഉദ്ഘാടനം ചെയ്തു. ജെസ്റ്റിൻ തോമാസ് അദ്ധ്യക്ഷത വഹിച്ചു. നോർത്ത് ചാലക്കുടിയിൽ നടത്തിയ പ്രതിഷേധം ചാലക്കുടി മേഖല പ്രസിഡണ്ട് ഗിരീഷ്.കെ.കെ അദ്ധ്യക്ഷത വഹിച്ചു. പാലപ്പിള്ളിയിൽ നടത്തിയ പ്രതിഷേധം മധു തൂപ്രത്ത് അദ്ധ്യക്ഷത വഹിച്ചു. സുനേജ്.കെ.എസ്. അദ്ധ്യക്ഷത വഹിച്ചു. കോട്ടമറ്റം യൂണിറ്റിൽ നടന്ന പ്രതിഷേധം സിപിഎെ മണ്ഡലം കമ്മിറ്റി അംഗം എം.കെ.സുബാഷ് ഉദ്ഘാടനം ചെയ്തു. പി.സി.സജിത്ത് അദ്ധ്യക്ഷത വഹിച്ചു. വൈന്തല യൂണിറ്റിൽ നടത്തിയ പ്രതിഷേധം കാടുക്കുറ്റി മേഖല പ്രസിഡണ്ട് പി.സി.അയ്യപ്പൻ ഉദ്ഘാടനം ചെയ്തു. ഉണ്ണിക്യഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജതിൻ ,ജാക്സൻ , പ്രബിൻ, വിമൽ , നിഖിൽ എന്നിവർ നേതൃത്വം നൽകി . കാടുകുറ്റി യൂണിറ്റിൽ നടത്തിയ പ്രതിഷേധം ജതിൻ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു .റോഷൻ അദ്ധ്യക്ഷത വഹിച്ചു . അന്നനാട് യൂണിറ്റിൽ പ്രതിഷേധം ഉണ്ണികൃഷ്ണൻ.കെ.എസ് ഉദ്ഘാടനം ചെയ്‌തു. കേശവൻ.പി.സി അദ്ധ്യക്ഷത വഹിച്ചു . ജിഷ്ണു ,ശരത് ,അമൽ എന്നിവർ നേത്രത്വം നൽകി. വെട്ടിക്കുഴി യൂണിറ്റിൽ സിപിഎെ മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം കെ.കെ.ശ്യാമളൻ ഉദ്ഘാടനം ചെയ്തു. യു.കെ.സുബാഷ് അദ്ധ്യക്ഷത വഹിച്ചു. സി.എം. അഭിലാഷ് സംസാരിച്ചു. പരിയാരത്ത് നടത്തിയ പ്രതിഷേധം സിപിഎെ ലോക്കൽ സെക്രട്ടറി വി.എം.ടെൻസൻ ഉദ്ഘാടനം ചെയ്തു. കെ.ജെ.തോമാസ് അദ്ധ്യക്ഷത വഹിച്ചു. റിജോ.പി.ടി സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 43,134,145Deaths: 524,348