1470-490

തദ്ദേശ തെരഞ്ഞെടുപ്പ്; കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. മലപ്പുറം ജില്ലയിലെ 94 ഗ്രാമപഞ്ചായത്തുകളില്‍ 92 ഗ്രാമപഞ്ചായത്തുകളിലെയും 12 നഗരസഭകളിലെയും വോട്ടര്‍ പട്ടികയാണ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ പ്രസിദ്ധീകരിച്ചത്. പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും വില്ലേജ് ഓഫീസുകളിലും  വോട്ടര്‍മാര്‍ക്ക് പട്ടിക പരിശോധിക്കാം. കൂടിച്ചേര്‍ക്കലുകള്‍ക്കും തിരുത്തലുകള്‍ക്കും ശേഷം ഓഗസ്റ്റ് മാസത്തില്‍ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. അതിന് ശേഷവും വോട്ടര്‍മാര്‍ക്ക് കൂടിച്ചേര്‍ക്കലുകള്‍ക്കും തിരുത്തലുകള്‍ക്കും സമയം അനുവദിക്കും.
ജില്ലയിലെ എടയൂര്‍, എടപ്പാള്‍ തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിലെ ജീവനകാര്‍ക്ക് കോവിഡ് 19 രോഗബാധ മൂലം ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കാനാവാത്ത സാഹചര്യത്തില്‍ ഈ ഗ്രാമപഞ്ചായത്തുകളിലെ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുവാന്‍ സാധിച്ചിട്ടില്ലെന്ന് ഇലക്ഷന്‍ ചുമതലയുള്ള ഡെപ്യൂട്ടികലക്ടര്‍ അറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 43,134,145Deaths: 524,348