1470-490

സംഘ പരിവാറെന്ന് വിഭാഗീയത പരത്തി – വിസി നിയമനത്തിന് തടയിടാൻ നീക്കം

സംഘ പരിവാറെന്ന് വിഭാഗീയത പരത്തി – വിസി നിയമനത്തിന് തടയിടാൻ നീക്കമെന്ന് ആക്ഷേപം .

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: സംഘപരിവാറെന്ന് വിഭാഗീയ പരത്തി കാലിക്കറ്റിലെ വിസി നിയമനത്തിന് തടയിടാൻ നീക്കമെന്ന് ആക്ഷേപം. കാലിക്കറ്റ് സർവ്വകലാശാല വിസി നിയമന ലിസ്റ്റിലെ ഏറ്റവും യോഗ്യനും കേന്ദ്രത്തോട്ട വിള ഗവേഷണ കേന്ദ്രം പ്രിൻസിപ്പളും പട്ടികജാതിക്കാര നുമായ ഡോക്ടർ സി എ ജയപ്രകാശിനെതിരെയാണ് ആരോപണം . ഇതിൻ്റെ ഭാഗമായാണ് കാലിക്കറ്റിൽ ചില സംഘടനകൾ കഴിഞ്ഞ ദിവസം സംഘപരിവാർ വി സി വേണ്ടെന്ന പ്രചാരണം നടത്തി സമരം നടത്തിയതെന്ന് ആക്ഷേപം.എന്നാൽ ഡോ: സിഎ ജയപ്രകാശ് ഒരു രാഷട്രീയ സംഘടനയിൽ പ്പെട്ടയാളല്ലെന്നും സ്വതന്ത്രമായ നിലപാടാണ് അദ്ദേഹത്തിനുള്ളതെന്നും മറിച്ചുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്നും ഡോ: സിഎ ജയപ്രകാശിൻ്റെ അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയത് . അതെ സമയം അദ്ദേഹത്തിൻ്റെ യോഗ്യതകളും അക്കാഡമിക് രംഗ ത്തെ പ്രവൃത്തി പരിചയവും മനസ്സിലാക്കിയ കേന്ദ്ര ഭരണ രാഷട്രീയ അനുകൂലികൾ വി സി സ്ഥാനത്തേക്ക് വരാൻ അദ്ദേഹത്തോട് ആവശ്യപ്പെടു കയാണു ണ്ടായതെന്നതാണ് യഥാർത്ഥ്യം. ഇയാൾ ഒരു രാഷ്ട്രീയ സംഘടനയിലും അംഗമായി പ്രവർത്തിക്കുകയോ അനു കൂലിക്കുകയോയുണ്ടായിട്ടില്ലെന്നും വ്യക്തമാക്കി . അതെ സമയം സംഘ പരിവാർ വി സി യെന്ന് ജനങ്ങളുടെ മുമ്പാകെ തെറ്റിദ്ധരിപ്പിച്ച് വിസി നിയമനത്തിൽ വിഭാഗീയത സ്യഷ്ടിച്ച് നിയമനം തടസ്സസപ്പെടുത്താൻ ചിലർ നടത്തുന്ന ‘ ശ്രമമാാണെന്നും ഇത് സർവ്വകലാശാല ക്യാമ്പസ് സമൂഹം തിരിച്ചറിയു മെന്നാണ് ഒരു വിഭാഗത്തിൻ്റെ അഭിപ്രായം.
എന്നാൽ രാഷ്ട്രീയ പ്രേരിതമായി സർക്കാറിനെ ഭയന്ന് നിയമനം അനിശ്ചിതമായി നീട്ടി കൊണ്ടു പോകുന്നതിൽ സർവ്വകലാശാലാ ക്യാമ്പസ് സമൂഹം കടുത്ത പ്രതിഷേധത്തിലാണ് .കഴിഞ്ഞ മാസം 18-നാണ് സെർച്ച് കമ്മറ്റി വി സി നിയമന പാനൽ ഗവർണ്ണർക്ക് സമർപ്പിച്ചത്. എന്നാൽ കാലിക്കറ്റിൽ സ്ഥിരം വി സി ഇല്ലാതായിട്ട് ആറ് മാസം കഴിഞ്ഞിട്ടും നിയമനം നീട്ടികൊണ്ടു പോകുന്നതിൽ പരക്കെ ആക്ഷേപം ഉയർന്നിരിക്കുകയാണ്. ഇതിനെ തുടർന്ന് സർവ്വകലാശാല ദൈനം ദിന പ്രവർത്തനങ്ങൾ അവതാളത്തിലായതായ് ആരോപണമുണ്ട്. പാനലിൽ യോഗ്യരായ അപേക്ഷകരുണ്ടായിട്ടും നിയമനം എന്തിന് വൈകിക്കുന്ന തെന്തിനെന്ന ചോദ്യത്തിന് അധികൃതർ മൗനം പാലി ക്കുകയാണ്. നിയമനം മനപൂർവ്വം വൈകിക്കുന്നത് രാഷട്രീയ പ്രേരിതമാണെന്ന് ആരോപണം ശക്തമാവുകയാണ് . ഉയർന്ന യോഗ്യത മാനദണ്ഡമാക്കി മെറിറ്റ് അടിസ്ഥാനത്തിൽ ഗവർണ്ണർക്ക് വിവേചനാധികാരം ഉപയോഗിച്ച് വിസിയെ നിയമിക്കാൻ സാങ്കേതിക തടസ്സമില്ലെന്നിരിക്കെ നിയമനം വൈകിക്കുന്നത് ജനാധിപത്യ സംവിധാനത്തിന് യോജിച്ചതല്ലെന്നു മാണ് വിദഗ്ധരുടെ അഭിപ്രായം.

Comments are closed.

x

COVID-19

India
Confirmed: 43,129,563Deaths: 524,303