ഓൺ ലൈൻ പഠനത്തിനായി അംഗനവാടിക്ക് ടി.വി. കൈമാറി

കൊയിലാണ്ടി: നിർധന വിദ്യാർത്ഥികൾക്ക് ഓൺലൈൻപഠനം സാധ്യമാക്കാനായി കീഴരിയൂർ മിനി അംഗനവാടിക്ക് സി.കെ.ജി.സാംസ്ക്കാരിക വേദി ടി.വി. സമ്മാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയതു. സാംസ്കാരിക വേദി പ്രസിഡണ്ട് ഇടത്തിൽ ശിവൻ അദ്ധ്യക്ഷനായി. .ഗ്രാമപഞ്ചായത്ത് മെമ്പർ സവിത നിരത്തിൻ്റെ മീത്തൽ, പാറക്കീൽ അശോകൻ, റഷിത്ത് ലാൽ എം.കെ ,ടി. നന്ദകുമാർ, ടി.എം. പ്രജേഷ് മനു, ടി.പി യൂസഫ്. പി.എം.ശ്രീജ സംസാരിച്ചു.
Comments are closed.