1470-490

സംസ്ഥാനത്ത് ഇന്ന് 75 പേർക്ക് കോവിഡ് 19!

90 പേർ രോഗമുക്തരായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 75 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് 90 പേർ രോഗമുക്തി നേടിയിട്ടുണ്ട്.
കോവിഡ്-19 പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: കൊല്ലം-14, മലപ്പുറം-11, കാസർകോട്-9, തൃശ്ശൂർ-8, പാലക്കാട്-6, കോഴിക്കോട്-6, എറണാകുളം-5, തിരുവനന്തപുരം-3, കോട്ടയം-4, കണ്ണൂർ-4, വയനാട്-3, പത്തനംതിട്ട-1, ആലപ്പുഴ-1.
കോവിഡ്-19 നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം-10, കൊല്ലം-4, പത്തനംതിട്ട-5, ആലപ്പുഴ-16, കോട്ടയം-3, എറണാകുളം-2, തൃശ്ശൂർ-11, പാലക്കാട്-24, കോഴിക്കോട്-14, കണ്ണൂർ-1.
ഇന്ന് രോഗം ബാധിച്ചവരിൽ 53 പേർ വിദേശത്തുനിന്ന് വന്നവരാണ്. 19 പേരാണ് രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്നവർ. സമ്പർക്കം മൂലം മൂന്നുപേർക്കും രോഗബാധയുണ്ടായി. മറ്റു സംസ്ഥാനങ്ങളിൽനിന്നു വന്നവരിൽ കോവിഡ് സ്ഥിരീകരിച്ചത്: മഹാരാഷ്ട്ര-8, ഡൽഹി-5,തമിഴ്നാട്-4, ആന്ധ്ര,ഗുജറാത്ത് ഒന്നുവീതം എന്നിങ്ങനെയാണ്.
സംസ്ഥാനത്ത് ഇതുവരെ കോവിഡ്-19 ബാധിച്ച് 20 പേരാണ് മരണമടഞ്ഞത്. ഇത് നമ്മുടെ സംസ്ഥാനത്തെ കണക്കാണ്. വിദേശരാജ്യങ്ങളിൽ ഇന്നലെ വരെ 277 മലയാളികൾ കോവിഡ് മൂലം മരിച്ചു. രാജ്യത്തിനകത്ത് ഡൽഹി,മുംബൈ,ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിൽ കേരളീയർ കോവിഡ് ബാധിച്ച് മരണമടയുന്ന വാർത്തകളും വരുന്നുണ്ട്. ഇന്ന് ഡൽഹിയിൽ ഒരു മലയാളി നഴ്സ മരണമടഞ്ഞു. ഇതെല്ലാം നൽകുന്ന സൂചന നാം നേരിടുന്ന അവസ്ഥ അതിഗുരുതരമാണ് എന്നാണ്. അതിനാൽ തന്നെ ഈ രോഗം കൂടുതൽ പേരിലേക്ക് പകരുന്നത് ഒഴിവാക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കേണ്ട ഘട്ടമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 43,134,145Deaths: 524,348