1470-490

മാധ്യമ പ്രവർത്തകർക്കായി തെർമൽ സ്കാനറും സാനിറ്റൈസർ ഡിസ്പൻസറും…

തലശ്ശേരി: തലശ്ശേരി പ്രസ് ഫോറത്തിനായി ചിറക്കര പബ്ലിക് സോഷ്യൽ വെൽഫെയർ കോ.ഓപ് – സൊസൈറ്റി അനുവദിച്ച ഇൻഫ്രാറെഡ് തെർമൽ സ്കാനറും ഹാന്റ് സാനിറ്റൈസ ർ ഡിസ്പൻസറും ഭാരവാഹികൾ ഏറ്റുവാങ്ങി.- ചടങ്ങിന്റെ ഉത്ഘാടനം സഹകരണ വകുപ്പ് പ്ലാനിങ്ങ് അസി. രജിസ്ട്രാർ ഇ-ദിനേശനും സി.പി.ഡബ്ലിയു.കോ-ഓപ് ‘സൊസൈറ്റി പ്രസിഡണ്ട് സി.പി.ഷൈജനും നിർവ്വഹിച്ചു.’ – പ്രസ് ഫോറം പ്രസിഡണ്ട്നവാസ് മേത്തർ അധ്യക്ഷത വഹിച്ചു.–കോവിഡ് പ്രതിരോധ പ്രവർത്തന മേഖലയിൽ പോലീസിനും ആരോഗ്യ പ്രവർത്തകർക്കും ഒപ്പത്തിനൊപ്പവും ചില ഘട്ടങ്ങളിൽ ഇവരേക്കാൾ ഒരുപടി മുന്നിലുമായിരുന്നു മാധ്യമ പ്രവർത്തകർ കർമ്മനിരതരായ തെന്ന് അസി. രജിസ്ട്രാർ ഇ.ദിനേശൻ ഉത്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.- അനീഷ് പാതിരിയാട്, സഹകരണ വകുപ്പ് ഇൻസ്പക്ടർ പ്രജിത്ത്, പൊന്ന്യം കൃഷ്ണൻ, കാരായി സുരേന്ദ്രൻ, സി.പി.ഡബ്ലിയു – സൊസൈറ്റി സിക്രട്ടറി ടി. സീന, പാലയാട് രവി, ആശംസകൾ അർപ്പിച്ചു.എൻ.സി റാജുദ്ദീൻ സ്വാഗതവും എൻ.പ്രശാന്ത് നന്ദിയും പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 43,125,370Deaths: 524,260