1470-490

ഓൺലൈൻ പഠനത്തിന് സാധിക്കാത്തത് മൂലമാണ് മകൾ ആത്മഹത്യ ചെയ്തതന്ന് അഛൻ .

ഓൺലൈൻ പഠനത്തിന് സാധിക്കാത്തത് മൂലമാണ് മകൾ ആത്മഹത്യ ചെയ്തതന്ന് അഛൻ .

തിരൂരങ്ങാടി: ദളിത് വിദ്യാർഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചതിന് പിന്നിൽ ഓൺലൈൻ പoനത്തിന് സാധ്യതയില്ലാത്തത് കൊണ്ടാണന്ന് പിതാവും ബന്ധുക്കളും.

ഇന്നലെ വൈകുന്നേരമാണ് തൃക്കുളം പന്താരങ്ങാടി ലക്ഷംവീട് കോളനിയിലെ കോട്ടുവലക്കാട്ട് ദാസന്റെ മകൾ അഞ്ജലി(15) യെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

10ാം ക്ലാസിലേക്കുള്ള ഓൺലൈൻ ക്ലാസ് നടക്കുമ്പോൾ ക്ലാസ് ടി.വിയിൽ കണ്ട് കൊണ്ടിരിക്കെ കറണ്ട് പോയതിനെ തുടർന്ന് കുട്ടി സഹോദരിയോട് മൊബൈലിൽ പഠനത്തിൻ്റെ തുടർച്ചക്ക് ആവശ്യപെട്ട ത്രെ.ഡൽഹിയിൽ പഠിക്കുന്ന സഹോദരി അപർണ കോറൻ്റൈനിന് ശേഷം കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തിയത്.

മൊബൈലിൽ തനിക്കും പഠനത്തിന് ഉപയോഗിക്കാനുള്ളത് കൊണ്ട് സഹോദരി തരാൻ വിസമ്മതം അറിയിച്ചപ്പോൾ അച്ചൻദാസനോട് തനിക്ക് ഒരു ഫോൺ പoനത്തിന് വേണ്ടി വാങ്ങി തരാൻ എത്ര തവണയായി പറയുന്നെന്ന് അഞ്ജലി ചോദിച്ചത്രെ.കോറോണ കാലത്ത് ജോലി പോലും ഇല്ലാതിരിക്കുന്ന താൻ എങ്ങിനെയാണ് ഫോൺ വാങ്ങുക എന്ന് ചോദിച്ചിരുന്നു.

ഇതിനെ തുടർന്ന് പിന്നീട് സങ്കടം സഹിക്കവയ്യാതെ മകൾ മരിക്കുകയായിരുന്നെന്നും പിതാവ് ദാസൻ വിവരിക്കുന്നു. എല്ലാ ദിവസം ഫോൺ വിഷയം പറയുന്നത് പോലെ പിണങ്ങുമെന്നും, അത് കഴിഞ്ഞ് പിണക്കം മാറാറുണ്ടായിരുന്നു പക്ഷെ ഇത്തരത്തിൽ കുട്ടി പ്രവർത്തിക്കുമെന്ന് കരുതിയിരുന്നില്ലന്നും ദാസൻ മാധ്യമപ്രവർത്തകരോട് സങ്കടപെടുന്നു.

കൊറോണ കാലത്ത് ഓൺലൈൻ വിദ്യാഭ്യാസം നിർധന കുടുംബങ്ങൾക്ക് സാധിക്കാൻ കഴിയാത്ത രീതിയിലേക്ക് മാറുന്നതിൻ്റെ ഉദാഹരണമാണ് കൂലി പണിക്കാരനും ദളിതനുമായ ദാസൻ്റെ മകൾക്ക് ജീവൻ ഒരു കയറിൽ ഒടുക്കേണ്ടി വന്നതെന്നാണ് നാട്ടുകാരും ബന്ധുക്കളും ഒരുപോലെ പറയുന്നത്.

ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. തിരൂരങ്ങാടി പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് (ബുധൻ) കുടുംബ ശ്മശാനത്തിൽ സംസ്കരിക്കും. അമ്മ: അമ്മിണി. സഹോദരങ്ങൾ: അമൃത, അപർണ,അനൻകൃഷ്ണ.

തിരൂരങ്ങാടി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർഥിനിയാണ് അഞ്ജലി

Comments are closed.

x

COVID-19

India
Confirmed: 43,123,801Deaths: 524,241