1470-490

പെട്രോൾ വിലവർദ്ധന – പാത്രം കൊട്ടി സമരം

വടക്കാഞ്ചേരി: കോവിഡ് മഹാമാരിയിൽ ജനങ്ങൾ ദുരിതമനുഭവിക്കുമ്പോൾ പട്ടിണിപ്പാവങ്ങളെ ഊറ്റിയെടുത്ത് കേന്ദ്രസർക്കാർ ഇന്ധന കോർപ്പറേറ്റ് ഭീമന്മാരുടെ പോക്കറ്റ് വീർപ്പിക്കുന്ന ധികാരനടപടിയിൽ പ്രതിഷേധിച്ച് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുറയുമ്പോഴും രാജ്യത്ത് തുടർച്ചയായി പന്ത്രണ്ടാം ദിവസവും ഇന്ധന വില വർധിപ്പിച്ച് അവശ്യ സാധനങ്ങൾക്ക് വിലക്കയറ്റം സൃഷ്ടിക്കുന്ന മോദി സർക്കാരിൻറെ തെറ്റായ നയങ്ങൾക്കെതിരെ ലോക് താന്ത്രിക് ജനതാദൾ വടക്കാഞ്ചേരി നിയോജകമണ്ഡലം കമ്മറ്റി തിരൂർ പോസ്റ്റ് ഓഫീസിനു മുൻപിൽ പാത്രം കൊട്ടി സമരം സംഘടിപ്പിച്ചു. നേരത്തെ രാജ്യത്ത് കോവിഡ് രോഗികൾ വർധിച്ചു വരുമ്പോൾ പാത്രം കൊട്ടാൻ പ്രധാനമന്ത്രി പറഞ്ഞിരുന്നു പ്രതിഷേധ സമരം എൽജെഡി ജില്ലാ സെക്രട്ടറി എം എസ് ഗംഗാധരൻ ഉദ്ഘാടനം ചെയ്തു .നിയോജക മണ്ഡലം പ്രസിഡണ്ട് ബിജു ആട്ടോർ അധ്യക്ഷത വഹിച്ചു .മണ്ഡലം സെക്രട്ടറി എം ജി. ലോഹി വൈസ് പ്രസിഡണ്ട് സി.ഐ . തോമസ്, ഔസേഫ് ചുങ്കത്ത് എന്നിവർ പ്രസംഗിച്ചു. കെ പി കൊച്ചു ദേവസ്യ, സുനിൽകുമാർ. ആർ വിഷ്ണുരാജ്, രവി പി കെ എന്നിവർ നേതൃത്വം നൽകി. എക്സൈസ് തീരുവ കുറച്ച് സംസ്ഥാന കേന്ദ്ര സർക്കാരുകൾ ഇന്ധന വില കുറയ്ക്കാൻ നിയമനടപടി സ്വീകരിക്കണമെന്ന് മണ്ഡലം കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു

Comments are closed.

x

COVID-19

India
Confirmed: 43,134,145Deaths: 524,348