1470-490

ഓവര്‍സിയര്‍ (സിവില്‍) കരാര്‍ നിയമനം

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ വയനാട് ചെതലയം ഐ.ടി.എസ്.ആറില്‍ നടക്കുന്ന പ്രവൃത്തികള്‍ക്ക് ഓവര്‍സിയര്‍ (സിവില്‍) കരാര്‍ നിയമനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അവസാന തിയതി ജൂണ്‍ 30 വൈകുന്നേരം അഞ്ച് മണി. യോഗ്യത: സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ. പ്രതിമാസ മൊത്തവേതനം: 20,760 രൂപ. പ്രായം 2020 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. വിവരങ്ങള്‍ www.uoc.ac.in വെബ്‌സൈറ്റില്‍.

പി.ജി ഡിസര്‍ട്ടേഷന്‍/വൈവ
.
കാലിക്കറ്റ് സര്‍വകലാശാലയുടെ വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ കോളേജുകളിലെ നാലാം സെമസ്റ്റര്‍ എം.എ ഇംഗ്ലീഷ് (സി.യു.സി.എസ്.എസ്) ഡിസര്‍ട്ടേഷന്‍ മൂല്യനിര്‍ണയം/വൈവ ഷെഡ്യൂള്‍ വെബ്‌സൈറ്റില്‍. പി.ആര്‍ 547/2020

കാലിക്കറ്റ് സര്‍വകലാശാലയുടെ കോഴിക്കോട് ജില്ലയിലെ കോളേജുകളിലെ നാലാം സെമസ്റ്റര്‍ എം.കോം (സി.യു.സി.എസ്.എസ്) ഡിസര്‍ട്ടേഷന്‍ മൂല്യനിര്‍ണയവും വൈവയും ജൂണ്‍ 22 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ഷെഡ്യൂള്‍ വെബ്‌സൈറ്റില്‍.

രണ്ടാം സെമസ്റ്റര്‍ പി.ജി പരീക്ഷാ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ എം.എ/എം.എസ്.സി/എം.കോം/എം.എസ്.ഡബ്ല്യൂ/എം.എ-ജെ.എം.സി/എം.ടി.ടി.എം/എം.ബി.ഇ/എം.ടി.എച്ച്.എം (സി.ബി.സി.എസ്.എസ്, 2019 സ്‌കീം-2019 പ്രവേശനം) റഗുലര്‍ പരീക്ഷക്ക് പിഴകൂടാതെ ജൂണ്‍ 26 വരെയും 170 രൂപ പിഴയോടെ ജൂണ്‍ 29 വരെയും ഫീസടച്ച് ജൂലൈ ഒന്ന് വരെ രജിസ്റ്റര്‍ ചെയ്യാം.

കാലിക്കറ്റ് സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ എം.എ/എം.എസ്.സി/എം.കോം/എം.എസ്.ഡബ്ല്യൂ/എം.എ-ജെ.എം.സി (2017 മുതല്‍ പ്രവേശനം)/എം.സി.ജെ (2016 പ്രവേശനം)/എം.ടി.ടി.എം/എം.ബി.ഇ/എം.ടി.എച്ച്.എം (സി.യു.സി.എസ്.എസ്-2016 മുതല്‍ 2018 വരെ പ്രവേശനം) സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷക്ക് പിഴകൂടാതെ ജൂണ്‍ 26 വരെയും 170 രൂപ പിഴയോടെ ജൂണ്‍ 29 വരെയും ഫീസടച്ച് ജൂലൈ ഒന്ന് വരെ രജിസ്റ്റര്‍ ചെയ്യാം.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല അഞ്ചാം സെമസ്റ്റര്‍ ബി.വോക് സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ്/സോഫ്റ്റ്‌വെയര്‍ ടെക്‌നോളജി/മള്‍ട്ടിമീഡിയ/ബ്രോഡ്കാസ്റ്റിംഗ് ജേണലിസം/ജെമ്മോളജി/ജ്വല്ലറി ഡിസൈനിംഗ് റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് നവംബര്‍ 2019 പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ജൂണ്‍ 30 വരെ അപേക്ഷിക്കാം.

കാലിക്കറ്റ് സര്‍വകലാശാല 2019 നവംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എസ്.സി എന്‍വയോണ്‍മെന്റല്‍ സയന്‍സ് (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍.

Comments are closed.

x

COVID-19

India
Confirmed: 43,129,563Deaths: 524,303