ഓണ്‍ലൈന്‍ ക്ലാസ് സൗകര്യം ഒരുക്കി

മലപ്പുറം:
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഓണ്‍ലൈന്‍ ക്ലാസിന് സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് സമഗ്ര ശിക്ഷ കേരള ബി.ആര്.സി പഠനസൗകര്യമൊരുക്കി. വേങ്ങര കണ്ണമംഗലം ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ വിദ്യാര്‍ഥികള്‍ക്ക് മേമ്മാട്ടുപാറ അങ്കണവാടിയില്‍ പ്രവര്‍ത്തിക്കുന്ന പഠനകേന്ദ്രത്തില്‍ ടി.വി സ്ഥാപിച്ചാണ് ബി.ആര്.സി പഠന സൗകര്യമൊരുക്കിയത്. ഒന്നു മുതല്‍ പ്ലസ്ടു വരെ പഠിക്കുന്ന ഇരുപതോളം വിദ്യാര്‍ഥികള്‍ക്ക് ഒരുക്കിയ പഠനകേന്ദ്രത്തില്‍ രണ്ട് അധ്യപകരുടെ സഹായവും ലഭിക്കും. ടി.വിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബേബി ചാലില്‍ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ നൗഷാദ് കമ്പ്രാന്‍, വേങ്ങര എ.ഇ.ഒ ബാലഗംഗാധരന്‍, ബി.പി.സി ടോമി മാത്യു, ബി.ആര്.സി പരിശീലകരായ ഭാവന, പി.പി രാജന്, തുടങ്ങിയവര്‍ പങ്കെടുത്തു.
Comments are closed.