എൽ.ജെ.ഡി. പോസ്റ്റ് ഓഫീസ് ധർണ്ണ നടത്തി.

ബാലുശ്ശേരി:-
തുടർച്ചയായി നടക്കുന്ന ഇന്ധന വില വർധനവിൽ പ്രധിഷേധിച്ച് എൽ.ജെ ഡി സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തി ന്റെ ഭാഗമായി ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലുശ്ശേരി പോസ്റ്റ് ഓഫീസിനു മുൻപിൽ ധർണ നടത്തി. ധർണ സമരം എൽ.ജെ.ഡി സംസ്ഥാന കമ്മിറ്റി അംഗം ദിനേശൻ പനങ്ങാട് ഉത്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എൻ.നാരായണൻ കിടാവ് അധ്യക്ഷത വഹിച്ചു. സന്തോഷ് കുറുമ്പൊയിൽ, സുജ ബാലുശ്ശേരി, സി. അശോകൻ ,എ.കെ രവീന്ദ്രൻ, ഹരീഷ് ത്രിവേണി, ഷൈമ കോറോത്ത്, എൻ.കെ അനീസ്, ഉള്ളിയേരി ദിവാകരൻ, എ.പി. അമ്മത്, സി.വേണു ദാസ്, എന്നിവർസംസാരിച്ചു.
Comments are closed.