1470-490

കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചിടാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി

തിരുവനന്തപുരം: പാപനംകോട് കെഎസ്ആര്‍ടിസി ഡിപ്പോ രണ്ട് ദിവസം അടച്ചിടാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ദിവസം ഡ്രൈവര്‍ക്ക് കൊറോണ രോഗം സ്ഥിരിച്ച സാഹചര്യത്തിലാണ് ഡിപ്പോ അടച്ചിടുന്നത്. പൂര്‍ണമായും അണുവിമുക്തമാക്കിയതിന് ശേഷം മാത്രമേ ഇനി ഡിപ്പോ പ്രവര്‍ത്തിക്കുകയുള്ളൂ. രാവിലെ ജീവനക്കാര്‍ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
പാപ്പനംകോട് കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവര്‍ക്ക് കഴിഞ്ഞ ദിവസമാണ് കൊറോണ സ്ഥിരീകരിച്ചത്.‌ കൊറോണ ഡ്യൂട്ടിയുടെ ഭാഗമായി ഇദ്ദേഹം റെയില്‍വേ സ്റ്റേഷനില്‍ നിന്നും എയര്‍പോര്‍ട്ടില്‍ നിന്നും യാത്രക്കാരെ നിരീക്ഷണ കേന്ദ്രങ്ങളിലെത്തിച്ചിരുന്നു. കഴിഞ്ഞ 13 വരെ പാപ്പനംകോട് ഡ്യൂട്ടി നോക്കിയ ശേഷമാണ് രോഗ ലക്ഷണങ്ങളുണ്ടായിനെത്തുടര്‍ന്ന് ചികിത്സ തേടിയത്.
ഇദ്ദേഹത്തിന് എവിടെ നിന്ന് രോഗം ബാധിച്ചുവെന്ന് ഇപ്പോഴും വ്യക്തമല്ല. ഈ സാഹചര്യത്തില്‍ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാര്‍ പ്രതിഷേധിച്ചിരുന്നു . സര്‍വ്വീസുകള്‍ നടത്താനും ജീവനക്കാര്‍ തയ്യാറായില്ല.ഡിപ്പോ അടച്ചിട്ട് അണുനശീകരണം നടത്തണമെന്ന ആവശ്യവുമായി ബിജെപിയും രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഡിപ്പോ അടച്ചിടാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയത്. അണുവിമുക്തമാക്കി രണ്ട് ദിവസത്തിന് ശേഷം ഡിപ്പോ തുറക്കും.

Comments are closed.

x

COVID-19

India
Confirmed: 43,129,563Deaths: 524,303