1470-490

ഇന്ത്യയും ചൈനയും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ

ന്യൂഡൽഹി: ഏറ്റുമുട്ടലിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യയും ചൈനയും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ. ഇന്ത്യയുടെയും ചൈനയുടെയും യഥാർഥ നിയന്ത്രണ രേഖയിലുണ്ടായ ഏറ്റുമുട്ടലിലും മരണങ്ങളിലും ആശങ്കയുണ്ട്. ഇരുവിഭാഗങ്ങളും പരമാവധി സംയമനം പാലിക്കണമെന്ന് ആവശ്യപ്പെടുകയാണെന്നും യുഎൻ അധ്യക്ഷൻ എറി കനേക്കോ പറഞ്ഞു. അതേസമയം സംഘർഷം ലഘൂകരിക്കാൻ ഇരു രാജ്യങ്ങളും നടത്തിയ നീക്കത്തെ ഐക്യരാഷ്ട്ര സഭ പ്രശംസിച്ചു. ചൈനയുമായുളള ഏറ്റമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതിൽ അമെരിക്ക അനുശോചിച്ചു. സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സമാധാനപരമായി പ്രശ്നം പരിഹരിക്കാൻ ഇരുരാജ്യങ്ങളും നടപടികൾ സ്വീകരിക്കണമെന്നും അമെരിക്ക വ്യക്തമാക്കി. അതേസമയം തിങ്കളാഴ്ച രാത്രി നടന്ന ഏറ്റുമുട്ടലിൽ കൂടുതൽ സൈനികർക്ക് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. ചൈനയുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ ജാഗ്രത തുടരുകയാണ്. ചൈനീസ് അതിർത്തിയിലെ തർക്കം പരിഹരിക്കാനുള്ള കൂടുതൽ ചർച്ചകൾ ഇന്ന് നടന്നേക്കും. സംഘർഷം നടന്ന ഗാൽവൻ താഴ്വരയിൽ നിന്ന് ഇരു സൈന്യവും പിൻമാറിയതായി ഇന്നലെ കരസേന വാർത്താകുറിപ്പിൽ അറിയിച്ചിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 43,125,370Deaths: 524,260