1470-490

ക്ഷീരകർഷകന് സർക്കാർ കൈത്താങ്ങ്…

വേങ്ങാട് ഗ്രാമപഞ്ചായത്തിലെ ക്ഷീരകർഷകനായ കീഴത്തുരിലെ അമ്മഞ്ചേരി പവിത്രൻ കോവിഡ് ക്വാറന്റൈനിൽ പ്രവേശിച്ചതിന്റെ ഭാഗമായി 100 കണക്കിന് ലിറ്റർ പാൽ ദൈനം ദിനം നഷ്ടപ്പെടുകയുണ്ടായി.പവിത്രന്റെ അവസ്ഥ മനസിലാക്കിയ വേങ്ങാട് പഞ്ചായത്ത് വെറ്ററിനറി സർജൻ ഡോ: രവി പ്രസാദ് വെറ്ററിനറി ഡിപ്പാർട്ട്മെന്റ് മുഖാന്തിരം ഗവർമ്മെണ്ടിന്റെ ശ്രദ്ധയിൽ പെടുത്തുകയും സർക്കാർ 50 ചാക്ക് കേരള ഫീഡ് തീറ്റയും, 25 കിലോ കേരമീൻ മിനറൽ മിക്സറും അനുവദിക്കുകയും ചെയ്തു സഹായ വിതരണം വേങ്ങാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.മധുസൂദനന്റെ അധ്യക്ഷതയിൽ പ്രസിഡണ്ട് സി.പി.അനിത നിർവ്വഹിച്ചു.വികസന സ്റ്റാന്റിംഗ് കമ്മിററി ചെയർപേർസൺ എൻ.പി.കോമളവല്ലി, സി.ചന്ദ്റൻ, മെമ്പർമാരായ അജിത, ശാരദ എന്നിവർ ആശംസകളർപ്പിച്ചു, വെറ്ററിനറി സർജൻ ഡോ: രവി പ്രസാദ് സ്വാഗതവും, എൽ.ഐ പ്രമോദ് നന്ദിയും പറഞ്ഞു

Comments are closed.

x

COVID-19

India
Confirmed: 43,125,370Deaths: 524,260