1470-490

സ്വർണ വില വീണ്ടും റെക്കോർഡ് നിരക്കിൽ.

കൊച്ചി: സ്വർണ വില വീണ്ടും റെക്കോർഡ് നിരക്കിൽ. ഇന്ന് പവന് 120 രൂപ കൂടി 35120 രൂപയായി. ഗ്രാമിന് 15 രൂപ കൂടി 4390 രൂപയായി. കഴിഞ്ഞ നാലു ദിവസം ഒരു പവൻ സ്വർണത്തിന്‍റെ വില 35000 ആയിരുന്നു. ഈ മാസം രണ്ടാം തവണയാണ് സ്വർണവില റെക്കോർഡ് നിലവാരത്തിൽ എത്തിയത്. ഈ മാസത്തിന്‍റെ തുടക്കത്തിൽ 34880 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്‍റെ വില. ഒരു ഘട്ടത്തിൽ 34160 രൂപയായി താഴ്ന്നിരുന്നു. പിന്നീട് പടിപടിയായി ഉയർന്ന് റെക്കോർഡ് നിലവാരത്തിൽ എത്തുകയായിരുന്നു. 11നാണ് ഇതിന് മുൻപ് 35120 രൂപയിൽ സ്വർണവില എത്തിയത്. ആഗോളതലത്തിൽ സ്വർണത്തിന്‍റെ ആവശ്യകത ഉയർന്നതാണ് വില ഉയരാൻ കാരണം.

Comments are closed.

x

COVID-19

India
Confirmed: 43,134,145Deaths: 524,348