1470-490

ഉപേക്ഷിച്ചു പോയ ഓട്ടോയിൽ നിന്നും കഞ്ചാവ് കണ്ടെടുത്തു

വാഹനപരിശോധന കണ്ട് ഉപേക്ഷിച്ചു പോയ ഓട്ടോയിൽ നിന്നും കഞ്ചാവ് കണ്ടെടുത്തു.25 gm കഞ്ചാവ് ഓട്ടോയിൽനിന്നു കണ്ടെടുത്തു .ജില്ലയിൽ നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ സ്പൈഡർ എന്നഅപരനാമത്തിൽ അറിയപ്പെടുന്ന പാലത്തിങ്ങൽ അബ്ദുസലാമാണ് ഓട്ടോ ഉപേക്ഷിച്ചു രക്ഷപ്പെട്ടത്.ഓട്ടോറിക്ഷയും കഞ്ചാവും എക്സ്സൈസ് കസ്റ്റഡിയിലെടുത്തു.

തിരൂരങ്ങാടി കരിപറമ്പിൽ വെച്ചാണ് വാഹനം കസ്റ്റഡിയിലെടുത്തത്. എക്സ്സൈസ് ഇൻസ്‌പെക്ടർ മുഹമ്മദ് ഷഫീഖ്,പ്രിവന്റിവ് ഓഫീസർ കെ.സുധീർ,പ്രി വന്റിവ് ഓഫീസർ ഗ്രേഡ് കെ .പ്രദീപ് കുമാർ സിവിൽ എക്സ്സൈസ് ഓഫീസർമാരായ നിതിൻ,വിനീഷ്,പി.മുരളീധരൻ,വനിത സിവിൽ എക്സ്സൈസ് ഓഫീസർ സിന്ധു പട്ടേരിവീട്ടിൽ എന്നിവർ ആണ് കേസെടുത്ത പാർട്ടിയിൽ ഉണ്ടായിരുന്നത്

Comments are closed.

x

COVID-19

India
Confirmed: 43,129,563Deaths: 524,303