1470-490

ഗാലക്സിയിൽ ജീവി സമൂഹമുണ്ടാകാം

ഭൂമിയിലെപ്പോലെ ആകാശഗംഗ ഗ്യാലക്സിയില്‍ 36 ന് അടുത്ത് സജീവമായ ജീവി സമൂഹങ്ങള്‍ ഉണ്ടാകാം എന്ന് പഠനം. ഇതില്‍ പല ജീവ സമൂഹങ്ങളുടെയും സ്ഥാനം ഭൂമിയില്‍ നിന്നും 17,000 പ്രകാശ വര്‍ഷം അകലെയായതിനാലാണ് ഇവരുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ കഴിയാത്തതെന്നും പഠനം പറയുന്നു.

ഭൂമിയിലെ ജീവസമൂഹങ്ങളെക്കാള്‍ ബുദ്ധിയിലും ടെക്നോളജിയിലും മുന്നിട്ടു നില്‍ക്കുന്ന ഈ ജീവ സമൂഹങ്ങള്‍ക്ക് 5 ബില്ല്യണ്‍ വര്‍ഷത്തെ പഴക്കമെങ്കിലും കാണുമെന്നാണ് പഠനത്തിലെ അനുമാനം. ഭൂമിയില്‍ ജീവന്‍ രൂപപ്പെട്ടിട്ട് 4.5 ബില്ല്യണ്‍ വര്‍ഷമായി എന്നാണ് ശാസ്ത്രലോകം പറയുന്നത്.

പരിണാമം എന്ന ആശയം തന്നെയാണ് ഇവിടെയും പരിശോധിച്ചത് എന്നാല്‍ കോസ്മിക് സ്കെയിലില്‍ പരിഗണിച്ചാല്‍ ഇതിനെ ആസ്ട്രോബയോളജിക്കല്‍ കോപ്പര്‍നിക്കല്‍ ലിമിറ്റ് എന്ന് പറയും, 5 ബില്ല്യണ്‍ വര്‍ഷം പഴക്കമുള്ള കുറേ ജീവിസമൂഹങ്ങള്‍ എങ്കിലും കാണപ്പെടും, ഇവ തീര്‍ച്ചയായും ഭൂമിയിലെ അടക്കം ജീവജാലങ്ങളെക്കാള്‍ ഇന്‍റലിജന്‍സില്‍ മുന്നിലായിരിക്കും- പഠനം നടത്തിയ നോട്ടിംങ്ഹാം യൂണിവേഴ്സിറ്റിയിലെ ആസ്ട്രോ ഫിസിക്സ് പ്രഫസര്‍ ക്രിസ്റ്റഫര്‍ കോണ്‍സിലിസ് പ്രസ്താവിച്ചു.

നോട്ടിംങ്ഹാം യൂണിവേഴ്സിറ്റി നമ്മുടെ ഗ്യാലക്സിയില്‍ നമ്മളെക്കൂടാതെയുള്ള ജീവിസമൂഹങ്ങള്‍ ഉണ്ടാകാം എന്ന പഠനം ദി ആസ്ട്രോഫിസിക്സ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സൂര്യന് സമാനമായ മെറ്റല്‍ കണ്ടന്‍റുള്ള നക്ഷത്രങ്ങളെ നിരീക്ഷിച്ചതാണ് 36 ഓളം ജീവിസമൂഹങ്ങള്‍ നമ്മുടെ ഗ്യാലക്സിയില്‍ ഉണ്ടാകാം എന്ന അനുമാനത്തിലേക്ക് എത്തിയതെന്ന് ഗവേഷകന്‍ ടോം ബെസ്റ്റ്വൈ പറയുന്നു. ഇത് കൃത്യമായ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയുള്ള തിരഞ്ഞെടുപ്പായിരിന്നുവെന്നും ഇദ്ദേഹം സൂചിപ്പിക്കുന്നു.

ഗ്യാലക്സിയിലെ ടെക്നോളജികൊണ്ടും ബുദ്ധികൊണ്ടും മുന്‍പന്മാരായ ജീവിസമൂഹങ്ങളെ തേടുക എന്നത് അവര്‍ എങ്ങനെ ജീവിക്കുന്നു എന്നത് മാത്രം മുന്നില്‍ കണ്ടല്ല, ഭാവിയിലേക്ക് ഇന്നത്തെ നമ്മുടെ ടെക്നോളജിവച്ച് ജീവിക്കാം എന്ന് കൂടി മനസിലാക്കാനാകണം -നോട്ടിംങ്ഹാം യൂണിവേഴ്സിറ്റിയിലെ ആസ്ട്രോ ഫിസിക്സ് പ്രഫസര്‍ ക്രിസ്റ്റഫര്‍ കോണ്‍സിലിസ് പറയുന്നു.

ഭാവിയില്‍ നമ്മളെക്കാള്‍ ടെക്നോളജിയില്‍ പുരോഗമിച്ച ജീവിസമൂഹത്തെ നമ്മുക്ക് ഈ ഗ്യാലക്സിയില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അത് ഒരു മോശം കാര്യമായിരിക്കും. നമ്മുടെ ജീവി സമൂഹത്തിന്‍റെ ദീര്‍ഘകാലത്തേക്കുള്ള നിലനില്‍പ്പിനെ അത് ബാധിച്ചേക്കാമെന്നും പ്രബദ്ധ രചിതാവ് ടോം ബെസ്റ്റ്വൈ പറയുന്നു.

Comments are closed.

x

COVID-19

India
Confirmed: 43,125,370Deaths: 524,260