1470-490

സി പി ഐ – ജനകീയ പ്രതിരോധ സദസ്സ് നടത്തി.

സി പി ഐ പളളിക്കലിൽ നടത്തിയ ജനകീയ പ്രതിരോധ സദസ്സ്.

തേഞ്ഞിപ്പലം: മലപ്പുറത്തിന്റെ മതം” മാനവിക ചരിത്ര വസ്തുതകൾ എന്ന ക്യാമ്പയിനിന്റെ ഭാഗമായി സി.പി.ഐ വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ജനകീയ പ്രതിരോധ സദസ്സ്സംഘടിപ്പിച്ചു.
പള്ളിക്കൽ ബസാറിൽ നടന്ന പ്രതിരോധം സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി.വി.ബാലൻ ഉൽഘാടനം ചെയ്തു .എം.ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു.കോയാമു പള്ളിക്കൽ , മണ്ഡലം സെക്രട്ടറി വി.വിജയൻ, ടി.ആലികുട്ടി എന്നിവർ സംസാരിച്ചു.

പെരുവള്ളൂർ പഞ്ചായത്തിൽ ഇരുമ്പൻ കുടുക്കിൽ സംഘടിപ്പിച്ച പ്രതിരോധ സദസ്സ് പാർട്ടി മലപ്പുറം ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി ഇരുമ്പൻ സൈതലവി ഉൽഘാടനം ചെയ്തു . പാർട്ടി മണ്ഡലം അസിസ്റ്റൻറ് സെക്രട്ടറി ബാബു ഇരുമ്പൻ അദ്ധ്യക്ഷത വഹിച്ചു.പഴേരി കുഞ്ഞുട്ടി, ഇ.അബ്ദുറഹിമാൻ, ഇ അഹമമ്മദ് പ്രസംഗിച്ചു

മൂന്നിയൂർ പഞ്ചായത്തിലെ പടിക്കലിൽ നടന്ന പരിപാടി ജില്ലാ കമ്മിറ്റി അംഗം കെ.പി.ബാലകൃഷ്ണൻ ഉൽഘാടനം ചെയ്തു . കെ.ഷാജി അദ്ധ്യക്ഷത വഹിച്ചു. എൻ സുരേഷ് കുമാർ പ്രസംഗിച്ചു. .

എ.ആർ.നഗർ പഞ്ചായത്തിൽ കുന്നുംപുറത്ത് നടന്ന സദസ്സ് മണ്ഡലം സെക്രട്ടറിയേറ്റ് അംഗം സി.ഡി.കൃഷ്ണൻ ഉൽഘാടനം ചെയ്തു.തോട്ടോളി സൈതു അദ്ധ്യക്ഷത വഹിച്ചു.എ.എം ചാത്തുകുട്ടി , ഹുസൈൻ കൊളപ്പുറം അഭിവാദ്യമർപ്പിച്ച് സംസാരിച്ചു.

ചേലേമ്പ്ര പഞ്ചായത്തിലെ പ്രതിരോധ സദസ്സ് സംസ്ഥാന കമ്മിറ്റി അംഗം ബാബു ഒലിപ്പുറം ഉൽഘാടനം ചെയ്തു .ഷാജി ഉള്ളിശേരി അദ്ധ്യക്ഷത വഹിച്ചു.കെ.സുരേഷ് കുമാർ പ്രസംഗിച്ചു.

തേഞ്ഞിപ്പാലം പഞ്ചായത്തിലെ മേലേ ചേളാരിയിൽ വി.പി.സദാനന്ദൻ ഉൽഘാടനം ചൈതു. വിനോദ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.പി ശങ്കരൻ , എം കോയ എം എന്നിവർ പ്രസംഗി ച്ചു.

വള്ളിക്കുന്ന് പഞ്ചായത്തിലെ അരിയല്ലൂരിൽ സംഘടിപ്പിച്ച പരിപാടിക്ക് പി.സുദീശൻ, രമേശൻ പാറപ്പുറവൻ, എൻ.കെ മുഹമ്മദ്, സി സുബ്രമണ്യൻ, വി.മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 43,125,370Deaths: 524,260