1470-490

രാജ്യത്ത്‌ കോവിഡ്‌ രോ​ഗികള്‍ മൂന്നര ലക്ഷം കടന്നു

ന്യൂഡൽഹി:രാജ്യത്ത്‌ കോവിഡ്‌ മരണം പതിനൊന്നായിരം കടന്നു. ആകെ രോ​ഗികള്‍ മൂന്നര ലക്ഷം കടന്നു. രോ​ഗികളും മരണവും കുത്തനെ ഉയരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ ഉന്നതതലത്തിലുള്ള ചർച്ചകളും കൂടിയാലോചനകളും തുടരുന്നു‌. 21 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി കോവിഡ്‌ സാഹചര്യം വിലയിരുത്തി. ആഭ്യന്തരമന്ത്രി അമിത്‌ ഷാ, ആരോഗ്യമന്ത്രി ഹർഷ്‌വർധൻ, ഐസിഎംആർ ഡിജി, എയിംസ്‌ ഡയറക്ടർ എന്നിവർ പ്രത്യേകമായി യോഗം ചേർന്ന്‌ കോവിഡ്‌ സ്ഥിതി ചർച്ച ചെയ്‌തു.

രാജ്യത്ത്‌ നിലവിൽ നാനൂറിനടുത്താണ്‌ പ്രതിദിന മരണം. ജൂൺ ആദ്യ പകുതിയിൽമാത്രം അയ്യായിരത്തോളം മരണമുണ്ടായി. മാർച്ച് 12ന് കർണാടകയിലായിരുന്നു രാജ്യത്തെ ആദ്യ കോവിഡ് മരണം. 47 ദിവസമെടുത്ത്‌ ഏപ്രിൽ 28നാണ്‌ ആയിരം മരണമെത്തിയത്‌. ആദ്യ മരണമുണ്ടായി 79 ദിവസം കഴിഞ്ഞ്‌ മെയ്‌ 30ന്‌ മരണം അയ്യായിരം എത്തി‌. എന്നാൽ, അയ്യായിരത്തിൽനിന്ന്‌ പതിനായിരമെത്താൻ വേണ്ടിവന്നത് 15 ദിവസംമാത്രം. മൂന്ന്‌ ദിവസംകൊണ്ടാണ്‌ ഒമ്പതിനായിരത്തിൽനിന്ന്‌ മരണം പതിനായിരമായത്. 24 മണിക്കൂറിൽ 380 മരണവും 10667 രോ​ഗികളും റിപ്പോർട്ടുചെയ്‌തു. മുൻദിവസങ്ങളെ അപേക്ഷിച്ച്‌ പുതിയ രോ​ഗികളില്‍ നേരിയ കുറവ്‌ വന്നു‌. രോഗമുക്തി നിരക്ക്‌ 52.47 ശതമാനമായി. കോവിഡ് സ്ഥിതി രൂക്ഷമായി തുടരുന്ന തമിഴ്‌നാട്ടിൽ ചൊവ്വാഴ്‌ച 49 മരണം, രോ​ഗികള്‍ 1515. ആകെ രോ​ഗികൾ 48019, മരണം 528. ഗുജറാത്തിൽ 28 മരണം, 524 രോ​ഗികള്‍. ആകെ രോ​ഗികള്‍ 24268. മരണം 1534. ബംഗാളിൽ പത്ത് മരണം, 415 രോ​ഗികള്‍. രാജസ്ഥാനിൽ ഏഴ് മരണവും 235 രോ​ഗികളും.

Comments are closed.

x

COVID-19

India
Confirmed: 43,134,145Deaths: 524,348