1470-490

പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ എ.ഐ.വൈ.എഫ്. പ്രതിഷേധം

ചേലക്കര: കോവിഡ് കാലത്ത് ഇന്ധന വില വർദ്ധനവിലൂടെ പകൽ കൊള്ള നടത്തുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ എ ഐ വൈ എഫ് നേതൃത്വത്തിൽ  ദേശ വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ചേലക്കരയിൽ നടന്ന പ്രധിഷേധ ധർണ്ണ ജില്ലാ കമ്മിറ്റി അംഗം വികെ. പ്രവീൺ ഉത്ഘാടനം ചെയ്തു. ലോക വിപണിയിൽ ക്രൂഡ് ഓയിൽ വില ഗണ്യമായി കുറഞ്ഞിട്ടും രാജ്യത്ത് ഇന്ധന വില അടിക്കടി വർധിപ്പിക്കുകയാണ് കേന്ദ്ര സർക്കാർ. കോവിഡ് കാലത്ത് ജീവിതം വഴിമുട്ടിയ പാവപെട്ട കുടുംബങ്ങൾക്ക് അടുത്ത മൂന്നു മാസത്തേക്ക് 10000/-രൂപ പ്രതിമാസ ആശ്വാസമായി നൽകുക,പെട്രോൾ ഡീസൽ വിലവർദ്ധനവ് പിൻവലിക്കുക,  ഓൾ ഇന്ത്യ മെഡിക്കൽ പ്രവേശനത്തിൽ ഒബിസിക്ക് 27ശതമാനം സംവരണം നൽകുക , മുസ്‌ലിം ദളിത് വിഭാങ്ങൾക്കെതിരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കേസ് എടുക്കുകയും, അറസ്റ്റ് ചെയ്യുകയും ചെയ്യുന്ന നടപടി അവസാനിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രധിഷേധ സമരം സംഘടിപ്പിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ചേലക്കര പെട്രോൾ പമ്പിന് മുന്നിൽ നടന്ന യോഗത്തിൽ മേഖല പ്രസിഡന്റ്‌ പി എ. മൊയ്‌ദീൻകുട്ടി അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി കെ ജി അഖിൽ, മേഖല കമ്മിറ്റി അംഗങ്ങളായ കെ എം ഷിന്റോ, സിബിൻ പൗലോസ് തുടങ്ങിയവർ നേതൃത്വം നൽകി

Comments are closed.

x

COVID-19

India
Confirmed: 43,125,370Deaths: 524,260