1470-490

മൂന്ന് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു

ഇന്ത്യ- ചൈനാ അതിര്‍ത്തിയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു.ഒരു കേണലും രണ്ട് ജവാന്‍മാരുമാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വിലാണ് ഏറ്റുമുട്ടലുണ്ടായത്.

അതേസമയം, സൈനികര്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് അറിയില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സ്ഥിതിഗതികള്‍ ശാന്തമാക്കുന്നതിനായി ഇരുഭാഗത്തേയും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ യോഗം ചേരുകയാണ്.

സംഭവത്തിലെ കൂടുതല്‍ വിശദീകരണങ്ങള്‍ പിന്നീട് നല്‍കാമെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. 1975ലെ യുദ്ധത്തിന് ശേഷം ഇതാദ്യമായിട്ടാണ് ഇന്ത്യാ-ചൈന സംഘര്‍ഷത്തില്‍ മരണം സംഭവിക്കുന്നത്. സംഘര്‍ഷത്തില്‍ രണ്ട് ചൈനീസ് സൈനികരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

Comments are closed.

x

COVID-19

India
Confirmed: 43,125,370Deaths: 524,260