1470-490

തിരുവങ്ങാട് അമ്പലത്തിൽ ഭണ്ഡാരം തകർത്ത് മോഷണം

തലശ്ശേരി- പുണ്യപുരാതനമായ തിരുവങ്ങാട് ശ്രീരാമ ക്ഷേത്രത്തിലെ ശിവക്ഷേത്രത്തിനടുത്തുള്ള ഭണ്ഡാരം കുത്തിപ്പൊളിച്ച് മോഷണം. – ഇന്നലെ പുലർച്ചെയാണ് വിവരം ക്ഷേത്രത്തിലുള്ളവർ അറിഞ്ഞത് –  കോ വിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ഭക്തർക്ക് പ്രവേശനം നിഷേധിച്ച മഹാക്ഷേത്രങ്ങളിൽ ഒന്നാണ് തിരുവങ്ങാട് അമ്പലം – ലോക് ഡൌൺ നിയന്ദ്ര ണ ങ്ങളിൽ അയവ് വരുത്തിയതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ഭക്തർ എത്തിത്തുടങ്ങിയത്.- മോഷ്ടാക്കൾ തകർത്തഭണ്ഡാരത്തിലെ കാണിക്ക പണം നേരത്തെ എണ്ണിയെടുത്തിരുന്നു. പിന്നീട് ലോക്ഡൌണുമായി.-ആയതിനാൽ വലിയ സംഖ്യ ഇതിൽ ഉണ്ടാവാൻ ഇടയില്ലെന്നാണ് അനുമാനിക്കുന്നത്‌ – വിവരമറിഞ്ഞ് തലശ്ശേരി പോലീസ് എത്തി അന്വേഷണം നടത്തി – കണ്ണൂരിൽ നിന്നും വിരലടയാള വിദഗ്ദരും വന്ന് തെളിവുകൾ ശേഖരിച്ചു ‘ –
ഒരു വലിയ ഭണ്ഡാരവും അരയാൽ പരിസരത്തെ രണ്ട് ചെറിയ ഭണ്ഡാരവുമാണ് കുത്തിത്തുറന്നത്.- ഏതാണ്ട് 30/000 ഓളം രൂപ കവർച്ച ചെയ്തു ക്ഷേത്ര ഭാരവാഹികൾ പോലിസിൽ നൽകിയപരാതിയിൽ പറയുന്നു –

Comments are closed.

x

COVID-19

India
Confirmed: 43,125,370Deaths: 524,260