1470-490

ഷെല്ലി ജോസഫ് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കൺട്രി ഹെഡ്

ഷെല്ലി ജോസഫ് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ 
കൺട്രി ഹെഡ് (ബിസിനസ് ഡെവലപ്‌മെന്റ്)

തൃശൂർ: ശ്രീ. ഷെല്ലി ജോസഫ് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കൺട്രി ഹെഡ് (ബിസിനസ് ഡെവലപ്‌മെന്റ്) ആയി നിയമിതനായി. നിയമനത്തിനു മുമ്പ്, ബാങ്കിന്റെ സീനിയർ ജനറൽ മാനേജറും ബാംഗ്ലൂർ മേഖലാ മേധാവിയും ആയിരുന്നു. 

ശ്രീ. ഷെല്ലി ജോസഫിന് ബാങ്കിങ് രംഗത്ത് 36 വർഷത്തെ അനുഭവസമ്പത്തുണ്ട്. സൗത്ത് ഇന്ത്യൻ ബാങ്കിൽ പ്രൊബേഷണറി ഓഫീസറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ബാങ്കിന്റെ കോട്ടയം, ചെന്നൈ, എറണാകുളം, ബാംഗ്ലൂർ മേഖലാ ഓഫീസുകളുടെ മേധാവി ആയി പ്രവർത്തിച്ചിട്ടുണ്ട്. 

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മാനേജ്‌മെന്റ് സഹകരണത്തോടെ ദുബായിൽ പ്രവർത്തിക്കുന്ന ഹാദി എക്‌സ്പ്രസ് എക്‌സ്‌ചേഞ്ചിന്റെ ജനറൽ മാനേജറായി ഗൾഫ് മേഖലയിലെ ബിസിനസ്സിന്റെ സാരഥ്യം ഏറ്റെടുത്തിരുന്നു. ബിസിനസ് വികസനത്തെ നയിക്കുന്ന പ്രധാന മേഖലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും വളർച്ചയ്ക്ക് ആവശ്യമായ തന്ത്രങ്ങൾ രൂപീകരിക്കുന്നതിനും ബാങ്കിനെ പര്യാപ്തമാക്കുന്നതായിരിക്കും പുതിയ നിയമനം. 

Comments are closed.

x

COVID-19

India
Confirmed: 43,129,563Deaths: 524,303