1470-490

കണ്ടൽകാടുകൾ നശിപ്പിച്ച് കായലിനു കുറുകെ റോഡ് നിർമ്മാണം

ഗുരുവായൂർ മുൻസിപ്പാലിറ്റിയിലെ ചക്കംകണ്ടത്ത് കണ്ടൽകാടുകൾ നശിപ്പിച്ച് കായലിനു കുറുകെ റോഡ് നിർമ്മിച്ച് കർശന നിയമങ്ങളെയെല്ലാം കാറ്റിൽ പറത്തി കൊണ്ട്, അഴുക്കുചാൽ പദ്ധതിയുടെ ഭാഗമായി കോടികൾ ചിലവഴിച്ച് നിർമ്മിച്ച മാലിന്യ നിർമ്മാർജന പ്ലാന്റ് നിലനിൽക്കുമ്പോൾ വീണ്ടും അമുത് പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ ഒരു പ്ലാന്റിന് അധികാരികൾ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നു…
പരിസ്ഥിതിയെത്തകർത്തു കൊണ്ട്… നിയമം നടപ്പിലാക്കേണ്ട അധികാരികൾ തന്നെ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത് അഴിമതിക്കുവേണ്ടിയാണെന്ന് പരിസ്ഥിതി ദിനത്തിൽ പ്രധാനമന്ത്രി, ഹരിത ട്രൈബ്യൂണൽ തുടങ്ങിയവക്കയച്ച കത്തിൽ BJP കുറ്റപ്പെടുത്തി..ഗുരുവായൂർ മുൻസിപ്പൽ സെക്രട്ടറി, തൈക്കാട് വില്ലേജ് ഓഫീസർ തടങ്ങിയവർക്കു നൽകിയ പരാതിയിൽ നിർമ്മാണ്ണത്തിലിരിക്കുന്ന പ്ലാന്റ് പൂർത്തികരിക്കുക…
ഉറവിട മാലിന്യ സംസ്ക്കരണ നിയമം ഗുരുവായൂരിൽ നടപ്പിലാക്കുക.. എന്നീ ആവശ്യങ്ങൾ BJP തൈക്കാട് മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.. യോഗത്തിൽ മേഖല പ്രസിഡണ്ട് ബിജു പട്ട്യാമ്പുള്ളി അധ്യക്ഷത വഹിച്ചു, സുജിത്ത് പാണ്ടാരിക്കൽ ,രവി അനന്തപുരി, ജയപ്രകാശൻ തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 43,129,563Deaths: 524,303