1470-490

കെ.എസ് .ഇ. ബി ഓഫീസിനു മുന്നിൽ ധർണ്ണാ സമരം

അശാസ്ത്രീയ വൈദ്യുതി ബില്ലിങ്ങിനെതിരെ പരപ്പനങ്ങാടി കെ.എസ് .ഇ. ബി ഓഫീസിനു മുന്നിൽ ധർണ്ണാ സമരം നടത്തി

ബി.പി.എൽ വിഭാഗക്കാർക്ക് 3 മാസത്തേക്ക് വൈദ്യുതി ചാർജ് സൗജന്യമാക്കുക, മറ്റുള്ള വിഭാഗക്കാർക്ക് 30 ശതമാനം വൈദ്യുതി ചാർജ് കുറച്ചു നൽകുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കെപിസിസി ആഹ്വാന പ്രകാരം സംസ്ഥാനത്തൊട്ടാകെ നടത്തിവരുന്ന KSEB ഓഫീസ് ധർണ്ണയുടെ ഭാഗമായി പരപ്പനങ്ങാടി മുൻസിപ്പൽ കോൺഗ്രസ് കമ്മിറ്റി കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് പരപ്പനങ്ങാടി കെ.എസ് ഇ ബി സെക്ഷൻ ഓഫീസിനു മുന്നിൽ ധർണ്ണ സമരം നടത്തി.
പരപ്പനങ്ങാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശ്രീജിത്ത് മാസ്റ്റർ അധ്യക്ഷത വഹിച്ച ധർണ്ണാ സമരം
നെടുവ മണ്ഡലം പ്രസിഡന്റ് പി.ഒ അബ്ദുൾ സലാം ഉൽഘാടനം ചെയ്തു. കെ.പി ഷാജഹാൻ മുഖ്യപ്രഭാഷണം നടത്തി.
മോഹനൻ ഉള്ളണം, വേളക്കാടൻ നാസർ, ഗഫൂർ ,സുധീഷ് പാലശ്ശേരി , എം.വി ഷഹദ്, അഭിൻ കൃഷ്ണ , എന്നിവർ പ്രസംഗിച്ചു.
സി.ബാലഗോപാൽ സ്വാഗത പ്രസംഗവും കളരിക്കൽ മുസ്തഫ നന്ദി പ്രകടനവും നിർവ്വഹിച്ചു.

Comments are closed.

x

COVID-19

India
Confirmed: 43,123,801Deaths: 524,241