1470-490

സ്വകാര്യ ബസ് സർവ്വീസ് പ്രശ്നം സർക്കാർ രമ്യമായി പരിഹരിക്കണം: SDTU

മലപ്പുറം: കൊവിഡ്- 19 മൂലം സംസ്ഥാനത്ത് ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണം കാരണം ദുരിതത്തിലായിരിക്കയാണ് സ്വകാര്യ ബസ് സർവീസ് മേഖല.
ഇന്ധനവില ദിനേന കുതിച്ചുയരുന്നതും സ്പെയർ പാർട്സ്കളുൾപ്പടെ അനുബന്ധ ചെലവുകൾ വർദ്ധിച്ചതും ഈ പ്രയാസങ്ങൾക്ക് ആക്കം കൂട്ടിയിരിക്കുന്നു.
സംസ്ഥാനത്തിനു നേരിട്ട നഷ്ടങ്ങൾ സ്വകാര്യ ബസ് ഉടമകൾ വഹിക്കണമെന്ന തരത്തിൽ സർക്കാരിൻ്റെ കടുംപിടുത്തം ഒഴിവാക്കണം.
ഈ മേഖലയിയിൽ പണിയെടുക്കുന്ന പതിനായിരക്കണക്കിന് തൊഴിലാളികളുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കണം. മാന്യമായ ചാർജ്ജ് വർദ്ധനവിന് ഇടക്കാല ഉത്തരവ് നൽകുക, ഇന്ധന നികുതി 28 ശതമാനമെന്നത് 14 ശതമാനമാക്കി കുറക്കുക, അടുത്ത 3 മാസങ്ങളിലെ നികുതി ഒഴിവാക്കുക തുടങ്ങിയ അനുഭാവപൂർണ്ണമായ നടപടികൾ സർക്കാർ കൈക്കൊള്ളണം. ബസ് ഉടമകളേയും തൊഴിലാളികളേയും ഒരേ പോലെ ബാധിക്കുന്ന ഈ പ്രശ്നത്തിൽ കേരള സർക്കാർ അടിയന്തിര ഇടപെടൽ നടത്തണമെന്ന് SDTU മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി P.A. ഷംസുദ്ദീൻ ആവശ്യപ്പെട്ടു.

Comments are closed.

x

COVID-19

India
Confirmed: 43,134,145Deaths: 524,348