1470-490

“മലപ്പുറത്തിന്റെ മതം” ജനകീയ പ്രതിരോധം ക്യാമ്പയിൻ…

“മലപ്പുറത്തിന്റെ മതം”സി.പി.ഐ വളാഞ്ചേരിയിൽ ജനകീയ പ്രതിരോധം ക്യാമ്പയിൻ സംഘടിപ്പിച്ചു

വളാഞ്ചേരി: സി.പി.ഐ സംഘടിപ്പിച്ച “മലപ്പുറത്തിന്റെ മതം, മാനവ ചരിത്ര വസ്തുതകൾ” ക്യാമ്പയിൻ വളാഞ്ചേരിയിൽ നടന്നു. മലപ്പുറം ജില്ലാ രൂപീകരണത്തിന്റെ 51-ആം വാർഷികദിനമായ ഇന്ന്, മതത്തിന്റെ പേരിൽ മലപ്പുറത്തെ ഉറ്റു തിരിഞ്ഞു ആക്രമിക്കാനുള്ള സംഘടിത ശക്തികളുടെ നയങ്ങൾക്കെതിരെയാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്. സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്ത ജനകീയ പ്രതിരോധം
ജില്ലയുടെ 16 മണ്ഡലങ്ങളിലായി 100 കേന്ദ്രങ്ങളിൽ നടന്നു.

മലയാള ഭാഷാ പിതാവ് തുഞ്ചത്തെഴുത്തച്ഛൻ, കുഞ്ചൻ നമ്പ്യാർ, വള്ളത്തോൾ, ഉറൂബ്, ഇടശ്ശേരി, വി.ടി ഭട്ടതിരിപ്പാട്, അക്കിത്തം തുടങ്ങി ഒട്ടനേകം പ്രഗത്ഭർക്ക്‌ ജന്മം നൽകിയ മണ്ണാണ് മലപ്പുറം. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ, നികുതി ചുമത്തലിനെതിരെ സമരം നടത്തി ധീര ദേശാഭിമാനത്തിന്റെ ഉജ്ജ്വല അദ്ധ്യായം രചിച്ച ഉമർ ഗാസിയുടെ നാട്. സർവ്വവും ത്യജിച്ചു രാഷ്ട്രത്തിന്റെ മോചനത്തിനായി കർമ്മരംഗത്തിറങ്ങിയവർ അനവധി. അഹമ്മദ് ഹാജിയുടെയും, ആലി മുസ്ലിയാരുടെയും, മമ്പുറം തങ്ങളുടെയും നാട്. മത മൈത്രിയും, മാനവികതയും ഊറ്റം കൊള്ളുന്ന ഇത്തരം ഒരു ജില്ലയെയാണ് മതത്തിന്റെ പേരിൽ കഴിഞ്ഞ കുറച്ചു നാളുകളായി ചില സംഘടിത ശക്തികൾ പലവിധത്തിൽ ആക്രമിച്ചുകൊണ്ടിരിക്കുന്നത്. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ഛിദ്രശക്തികളുടെ നയങ്ങൾക്കെതിരെയാണ് സിപിഐ ഇത്തരത്തിൽ ഒരു ക്യാമ്പയിൻ സംഘടിപ്പിക്കുന്നതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
സിപിഐ വളാഞ്ചേരി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ക്യാമ്പയിന്റെ ഉദ്ഘാടനം സിപിഐ കോട്ടക്കൽ മണ്ഡലം സെക്രട്ടറി അഷ്‌റഫലി കാളിയത്ത് നിർവ്വഹിച്ചു. സിപിഐ വളാഞ്ചേരി ബ്രാഞ്ച് സെക്രട്ടറി പി.കെ വിജേഷ് അധ്യക്ഷത വഹിച്ച ക്യാമ്പയിനിൽ സിപിഐ വളാഞ്ചേരി എൽ.സി സെക്രട്ടറി വി.പി.എ സലാം സ്വാഗതവും, എൽ. സി അസിസ്റ്റന്റ് സെക്രട്ടറി സി.കെ.എ സലാം നന്ദിയും പറഞ്ഞു. ഇടി അഭിശങ്കർ ഷാജി, ഇബ്രാഹിം കൊളമംഗലം, ഉണ്ണി പള്ളിയാലിൽ, കെ.എം അസീസ്, മണി കിഴക്കേക്കര, ഇബ്രാഹിം വടക്കും മുറി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 43,129,563Deaths: 524,303