1470-490

ഓൺലൈൻ പഠന സൗകര്യമില്ലാത്ത 33 വിദ്യാർത്ഥികൾക്ക് ടെലിവിഷനുകൾ കൈമാറി

പഴഞ്ഞി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത 33 വിദ്യാർത്ഥികൾക്കുള്ള ടെലിവിഷനുകൾ കൈമാറി. സി.പി.ഐ.എമ്മിന്റെ നേതൃത്വത്തിൽ വിവിധ വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നും ശേഖരിച്ച ടെലിവിഷനുകളാണ് കൈമാറിയത്. സ്കൂളിൽ നടന്ന ചടങ്ങിൽതദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ.സി. മൊയ്തീൻ, ടെലിവിഷനുകൾ സ്കൂൾ അധികൃതർക്ക് കൈമാറി. അധ്യാപകരും, പി.ടി.എ. ഭാരവാഹികളും ചേർന്ന് ഏറ്റുവാങ്ങി. സി.പി.ഐ.എം. കുന്നംകുളം ഏരിയാ സെക്രട്ടറി എം.എൻ. സത്യൻ അധ്യക്ഷനായി. സി.പി.ഐ.എം സംസ്ഥാന കമ്മറ്റി അംഗവും,മുൻ എം.പി.യുമായ ഡോ: പി.കെ.ബിജു, കലാമണ്ഡലം സർവ്വകലാശാല എക്സിക്യൂട്ടീവ് അംഗം ടി.കെ. വാസു, കാട്ടകാമ്പാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.സദാനന്ദൻ മാസ്റ്റർ, പൂർവ്വ വിദ്യാർത്ഥി സംഘടനാ സെക്രട്ടറി സുകു കുറ്റിക്കാട്, സി.പി.ഐ.എം. ലോക്കൽ സെക്രട്ടറി എൻ.കെ.ഹരിദാസൻ, പി.ടി.എ.പ്രസിഡണ്ട് സി.ജി.രഘുനാഥ് എന്നിവർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 43,123,801Deaths: 524,241