ഓൺ ലൈൻ പഠനം: ടി.വി. സമ്മാനിച്ചു

കൊയിലാണ്ടി: ഓൺലൈൻ പഠനസഹായത്തിനായുള്ള കേരളാ വിദ്യാർത്ഥി ജനത തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ സ്മാർട്ട് ഹോം ക്ലാസ്സ് പദ്ധതിയുടെ നാലാമത് ടി.വി. വിതരണ ഉദ്ഘാടനം തിരുവല്ല എം.ജി.എം. സ്കൂളിലെ വിദ്യാർത്ഥിക്ക് ടി.വി. കൈമാറി അഡ്വ.മാത്യു ടി.തോമസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ നാൻസി വർഗീസ് അദ്ധ്യക്ഷയായി.
സ്കൂൾ ലോക്കൽ മാനേജർ ഫാ: ഷിബു ടോം വർഗീസ്, ഹെഡ് മാസ്റ്റർ റെജി കെ. മാത്യു, ജനതാദൾ (എസ്) സംസ്ഥാന നിർവ്വാഹക സമിതി അംഗം അലക്സ് മണപ്പുറത്ത്, കെ.വി.ജെ ജില്ലാ കൺവീനർ സിബിൻ കല്ലുങ്കൽ, നിയോജകമണ്ഡലം സെക്രട്ടറി ഡോൺ പോൾ, കമ്മിറ്റി അംഗങ്ങളായ റോഷൻ, മിഥുൻ, ജെയിസ്, ജിതിൻ എന്നിവർ സംബന്ധിച്ചു.ടി.വി. വിതരണത്തിനായി സാമ്പത്തിക സഹായം ചെയ്ത റെജി സാമുവേൽ, വിഷ്ണു കെ.എസ് .എന്നിവർക്ക് കമ്മിറ്റി നന്ദി അറിയിച്ചു
Comments are closed.